Idukki News

നവകേരള സദസ്സ്: വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴയില്‍ പര്യടനം നടത്തി

തൊടുപുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ വീഡിയോ വാന്‍ പര്യടനം നടത്തിയത്.  മണ്ഡലത്തിലെ തൊടുപുഴ ടൗണ്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുട്ടം, മൂലമറ്റം തുടങ്ങി  വിവിധയിടങ്ങളില്‍ പര്യടനം നടത്തി. ഡിസംബര്‍ പത്തിന് Read More…

Kerala

കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും; -വി.ശിവന്‍കുട്ടി

തിരു.പുരം: കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആദ്യം 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആകും പരിഷ്‌കരിക്കുക. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം Read More…

Idukki News

കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍

കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തിരു. പുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എന്‍ഡിഎ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. ചെയര്‍മാന്‍ കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തുടങ്ങും. ലോക്സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് കെ സുരേന്ദ്രന്റെ പദയാത്ര സംഘടിപ്പിക്കുന്നത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ജനുവരി 21ന് പദയാത്ര തുടങ്ങാനാണ് ആലോചന. ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന എന്‍ഡിഎ സംസ്ഥാന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. Read More…

Idukki News

ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇടുക്കി: അറബിക്കടലില്‍ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രതയെങ്കില്‍ നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Idukki News

നവകേരള സദസ്സിന് വേണ്ടി പെരുന്നാള്‍ കച്ചവടം നിര്‍ത്തണം; കർശന നിര്‍ദ്ദേശവുമായി പോലീസ്

ഇടുക്കി: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിലെ താത്കാലിക പെരുന്നാള്‍ കച്ചവടം നിര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പോലീസ്. പെട്ടിക്കടകള്‍ യാത്രാ തടസം സൃഷ്ടിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നത്. 10-നാണ് ഇടുക്കി മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാന ദിവസം. അന്ന് ഉച്ച കഴിഞ്ഞ് തൊടുപുഴിയല്‍ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്ര തടസം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വാദം. പ്രധാന പെരുന്നാളിന് കച്ചവടം നടന്നില്ലെങ്കില്‍ കട പൂട്ടിപ്പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Kerala

നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

പത്തനംത്തിട്ട: തിരുവല്ലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം. കൊലപാതകത്തില്‍ നീതുവിന്റെ കാമുകനായ തൃശൂര്‍ സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ താല്കാലിക ജീവനക്കാരിയാണ് നീതു. ഗര്‍ഭിണിയായ വിവരം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നീതു പറഞ്ഞിരുന്നില്ല. ഇത് മറച്ചു വച്ച്‌ വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ Read More…

Job Opportunities

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

മുട്ടം: മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ  ആംബുലന്‍സ്  ഡ്രൈവറുടെ ഒഴിവുണ്ട്. ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും.  താല്‍പര്യമുളളവര്‍ ഇന്റര്‍വ്യൂ സമയത്തിന് അര മണിക്കൂര്‍ മുമ്പ് വെളളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം.  പത്താം ക്ലാസ് പാസ്സായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 45 വയസ്സ്.

Idukki News

കൈക്കൂലി വാങ്ങിയ കേസിൽ ഉപ്പുതറ എസ്. ഐക്ക് സസ്പെൻഷൻ

ഉപ്പുതറ: കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഉപ്പുതറ എസ്. ഐ കെ. ഐ നസീറിന് സസ്പെൻഷൻ. വധശ്രമ കേസിലെ പ്രതിയുടെ ബന്ധുവിൽ നിന്ന് പതിനായിരം രൂപയാണ് എസ്.ഐ കൈക്കൂലി വാങ്ങിയത്. എറണാകുളം റേഞ്ച് ഐ ജി യാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

Kerala

കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു

കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എറണാകുളത്ത് കഴിഞ്ഞ ജനുവരി മുതല്‍ 3478 ഡെങ്കിപ്പനി കേസുകളും നാലു ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറവിട നശീകരണത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Idukki News

ബഫര്‍സോണ്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു

ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു. 03.06.2022-ലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പുറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2023 ഏപ്രില്‍ 26-ന് ഈ വിഷയം സുപ്രീംകോടതി വീണ്ടും പരിശോധിക്കുകയും ബഫര്‍സോണ്‍ Read More…