തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് Read More…
Author: Idukki Express
കനത്ത മഴയിൽ ചെന്നൈയിൽ രണ്ടു മരണം ; വിമാന സർവീസുകൾ നിർത്തിവച്ചു
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ Read More…
ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ രൂക്ഷ വിമർശനവുമായി എംഎം മണി
ഇടുക്കി: ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനത്തില്‍ പ്രതികരണവുമായി എം എം മണി എംഎല്‍എ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എം എം മണി പറഞ്ഞു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി. വിജ്ഞാപനം പിൻവലിക്കണം. നടപടികളുമായി മുമ്പോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നില്‍ക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. Read More…
പരസ്യ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാൻ യുവതിയെ തേടുന്നു
ഇടുക്കി എക്സ്പ്രസ്സ് പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന പരസ്യ ചിത്രത്തിലേക്ക് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കാൻ 30 – 40 പ്രായപരിധിക്കുള്ളിലുള്ള യുവതിയെ തേടുന്നു. സ്കൂട്ടർ ഓടിക്കാൻ അറിഞ്ഞിരിക്കണം. താൽപര്യമുള്ളവർ ഡിസംബർ -5 ന് മുമ്പായി 2 ഫോട്ടോകൾ ( 1 half size and 1 full size) +916238139904 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ, idukkiexpress@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അയക്കുക.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറെ പുറത്താക്കി
കൊച്ചി: പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെ പുറത്താക്കി.ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറല്‍ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമര്‍പ്പിച്ചു. യുവതി നല്‍കിയ പരാതിയില്‍ ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പിജി Read More…
കളമശ്ശേരിയിൽ സ്ഫോടനം; ഒരാൾ മരിച്ചു
കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്‍വെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകള്‍ക്ക് Read More…
വെള്ളയാംകുടിയിൽ നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് മറിഞ്ഞു
കട്ടപ്പന: വെള്ളയാംകുടിയിൽ കാക്കക്കൂട് കടയുടെ സമീപത്തുള്ള ഓടയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഹ്യുണ്ടായിഇയോൺ കാർ ആണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. ഡ്രൈവർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ദീർഘമായ യാത്രയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് എത്തുന്ന സമയത്താണ് അപകടം നടന്നത്. ഇത് വെള്ളയാംകുടിയിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ അപകടമാണ്. വെള്ളയാംകുടിയിൽ കാറിന് പിന്നിൽ സ്കൂട്ടറുകൾ ഇടിച്ചാണ് രാവിലെ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികരായ രണ്ട് പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ Read More…
സിപിഐഎം ഏരിയ സെക്രട്ടറിയുടെ ഇടപെടൽ; കുമളിയിലെ മദ്യ ഷോപ്പ് അടച്ചിട്ടിട്ട് ഏഴു ദിവസം
കുമളി: കുമളിയിലെ ബെവ്കോ ഔട്ട് ലെറ്റ് സിപിഎം പീരുമേട് ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടപ്പിച്ച് എട്ടു ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയായില്ല. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട് ലെറ്റ് നോട്ടീസ് നല്‍കാതെ മറ്റൊരിടത്തേക്ക് മാറ്റിയെന്നാരോപിച്ചാണ് അടപ്പിച്ചത്. രണ്ടു സിപിഎം നേതാക്കള്‍ തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ഔട്ട് ലെറ്റ് അടപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിക്കൊണ്ടിരിക്കുന്നത് .കുമളിക്കു സമീപം അട്ടപ്പള്ളത്ത് സിപിഎം കുമളി ലോക്കല്‍ സെക്രട്ടറിയുടെ കെട്ടിടത്തിലാണ് ബെവ്കോ ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പതിനാലാം തീയതി രാവിലെ ചെളിമടയിലുള്ള Read More…
കുമളിയിൽ വാഹനാപകടം
കുമളി: കുമളി കുളത്ത് പാലത്തിനു സമീപം തമിഴ്നാട്ടിൽ നിന്ന് പഴവർഗങ്ങൾ കയറ്റിവന്ന പിക്കപ്പ് വാനും ,കുമളി സ്വദേശിയുടെ കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. കുമളി മിക്കി ടെക്സ്റ്റൈൽസ് ഉടമയുടെ കാർ ആണ് അപകടത്തിൽപെട്ടത് . കാറിന്റെ പിന്നിൽ ഇരുന്നയാത്രികന് ഗുരുതര പരിക്കേറ്റു. പിക്കപ്പുവാൻ പുർണമായി തകർന്നു. പരിക്കേറ്റവരെ 66 ആശുപത്രിയിലും പിന്നീട് പാലാ മാർസ്ലീവാആശുപത്രിയിലേക്കും കൊണ്ടുപോയി.
ഭരണകര്‍ത്താക്കള്‍ ദുരന്തങ്ങള്‍ ആകുമ്പോള്‍……
പ്രദീഷ് രാജൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഹമാസ് എന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലുള്ള മൂന്നാള്‍ പൊക്കമുള്ള മുള്ളു വേലികള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകള്‍ കയറി ഇറങ്ങി അതിദാരുണമായി നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്ളപ്പെടുന്ന സാധാരണ ജനങ്ങളെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹോം നേഴ്സുമാരെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി കൂട്ടക്കുരുതി നടത്തിയിട്ട് അതിനെ ഒന്ന് അപലപിക്കാനോ,തള്ളി പ്പറയാനോ കേരളത്തിലെ ഹിജടകളയായ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കള്‍ തയ്യാറായില്ല Read More…