തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. “ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ Read More…
Health
ചെറിയ പനിയ്ക്ക് ആന്റിബയോട്ടിക് നൽകരുത്; കർശന നിർദ്ദേശവുമായി ഐസിഎംആർ
ന്യൂഡൽഹി: ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആന്റിബയോട്ടിക് നല്‍കരുതെന്ന മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മരുന്നുകള്‍ കുറിച്ചു നല്‍കുബോള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് ഐ സിഎംആറിന്റെനിര്‍ദേശം. തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച് പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പകരുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും ആന്റിബയോട്ടിക്സ് നല്‍കാം. കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുബോള്‍ പകരുന്ന ന്യൂമോണിയ, Read More…
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം, പുതിയ സംവിധാനം വരുന്നു
കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ( qr code on medicine package )ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, Read More…
ഹൃദയാഘാതം വരാതിരിക്കാൻ ദിവസവും ഈ വ്യായാമം ചെയ്യാം
നടത്തം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. ചെറുപ്പക്കാരിൽ പോലും ഇന്ന് ഹൃദയാഘാതം കണ്ട് വരുന്നു. മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം Read More…