Auto

വാഹനം ആവശ്യമുണ്ട്

ദേവികുളം: ദേവികുളം,നെടുംങ്കണ്ടം താലൂക്കുകളിലെ വില്ലേജുകളില്‍ ഫീല്‍ഡ് പരിശോധനയ്ക്കായി വാഹനം (ജീപ്പ്, കാര്‍, ബൊലോറോ) ഒരു വര്‍ഷത്തേയ്ക്ക് വാടയ്ക്ക് ആവശ്യമുണ്ട്. വാഹന ഉടമകൾക്ക് ടെന്‍ഡര്‍ സമർപ്പിക്കാം. പ്രതിമാസ വാഹന വാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉള്‍പ്പെടെ 35000 രൂപയില്‍ താഴെ വരുന്ന തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 26 വൈകുന്നേരം 5 മണിക്ക് മുമ്പായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. Read More…

Auto

തെരുവ് നായ നിയന്ത്രണം; പീരുമേട്ടിൽ സംയുക്ത യോഗം ഇന്ന്

പീരുമേട്: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് അസംബ്ലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,സെക്രട്ടറിമാര്‍, ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതികളെയും രാഷ്ട്രീയപാര്‍ട്ടികള്‍ എന്‍ജിഒകള്‍ ,വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 11 30 ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണ്. വാഴൂര്‍ സോമന്‍ എം.എല്‍.എ.യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.

Auto

നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങിയാൽ മരണം വരെ സംഭവിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലമായാലും മഴക്കാലമായാലും കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാവില്ല. എന്നാൽ ദീർഘദൂര യാത്രകളിൽ കാർ അൽപ്പ നേരം വഴിയരികിൽ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവർ ശ്രദ്ധിക്കുക.അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയാണിത്. ലോകത്ത് നിരവധി പേർക്കാണ് ഇത്തരത്തിൽ ജീവഹാനി സംഭവിച്ചിട്ടുള്ളത്. അപകടം സംഭവിക്കുന്നതിന്റെ കാരണം. പെട്രോൾ അല്ലെങ്കിൽ ഡീസൽ ജ്വലിപ്പിച്ചാണ് ഭൂരിഭാഗം കാറിന്റെയും എൻജിൻ പ്രവർത്തിക്കുന്നത്. പൂർണ്ണ ജ്വലനം നടക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി എന്നിവയാണ് ഉണ്ടാകുക. എന്നാൽ അപൂർണ്ണമായ ജ്വലനം ഉണ്ടാകുമ്പോൾ ആവശ്യമായ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ Read More…