കോഴിക്കോട്: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62 ലക്ഷത്തിലേറെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും കമ്ബനിക്കായിട്ടുണ്ടെന്നും ആമസോണ്‍ ഇന്ത്യ പുറത്തു വിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2025 ഓടെ രാജ്യത്തെ ഒരു കോടി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്യാനും 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആമസോണ്‍ പ്രതിജ്ഞാബദ്ധമാണ്. ഈ പാതയില്‍ കമ്ബനി സുഗമമായി മുന്നേറുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ചെറുകിട സംരംഭങ്ങളുമായും സ്റ്റാര്‍ട്ട് അപ്പുകളുമായും Read More…
Tech
ആദ്യം മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് …..ശേഷം വീഡിയോ കോൾ വഴി നഗ്നദൃശ്യത്തിലുള്ള ചാറ്റിംഗ്… പിന്നെ വരുന്നത് മുട്ടൻ പണി; ജാഗ്രതാ നിർദ്ദേശം നൽകി കേരള പൊലീസ്
കൊച്ചി: സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത പെൺകുട്ടിയുടെ പേരിലുള്ള ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും. വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്‌ളീലത കലർത്തിയുള്ള വീഡിയോയും Read More…
മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ സോഷ്യൽ മീഡിയ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക. മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം, ആന്റിവൈറസ് സോഫ്ട്‍വെയറുകൾ അടിക്കടി അപ്‌ഡേറ്റ് ചെയ്യുക. വളരെ അത്യാവശ്യമായവ ഒഴിച്ച് ബാക്കിയുള്ള ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും Read More…
ജിയോ 5 ജിയുടെ വരവറിയിച് മുകേഷ് അംബാനി
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 45-ാമത് വാര്‍ഷിക പൊതുയോഗം ആരംഭിച്ചു.ദീപാവലിയോടെ മെട്രോ നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ നല്‍കുമെന്ന് അംബാനി വ്യക്തമാക്കി. കൂടതെ 5ജിക്ക് വേണ്ടി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ദീപാവലിയോടെ അവതരിപ്പിക്കും. ഡിസംബര്‍ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങള്‍ എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് Read More…
പുതിയ 5G നെറ്റ്‌വർക്ക് അവതരിപ്പിക്കാൻ ഒരുങ്ങി ജിയോ
ഡിജിറ്റൽ കണക്റ്റിവിറ്റിയിലും ഡിജിറ്റൽ സൊല്യൂഷനുകളിലും ഇന്ത്യയെ ആഗോള നേതാവാക്കി, ലോകത്തിലെ ഏറ്റവും നൂതനമായ 5G നെറ്റ്‌വർക്ക് ഇന്ത്യയിലുടനീളം പുറത്തിറക്കാൻ ജിയോ ഒരുങ്ങുകയാണ്. 700MHz, 800MHz, 1800MHz, 3300MHz, 26GHz ബാൻഡുകളിൽ സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം ജിയോ സ്വന്തമാക്കി. വ്യത്യസ്ത ഫ്രീക്വൻസി ബാൻഡുകൾ ഉപയോഗിച്ച് 5G നെറ്റ്‌വർക്ക് സേവനങ്ങൾ ആരംഭിക്കുന്നതിനായി ഇന്ത്യയിൽ 5G സ്പെക്ട്രം ഏറ്റെടുത്തതായി റിലയൻസ് ജിയോ സ്ഥിരീകരിച്ചു. 20 വർഷത്തേക്ക് സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ആകെ ചെലവ് 88,078 കോടി രൂപയാണ്. ”സമാനതകളില്ലാത്ത 700 Read More…