India

ചെന്നൈയിലെ കനത്ത മഴയിൽ 5 മരണം; വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. നാളെ Read More…

India

കനത്ത മഴയിൽ ചെന്നൈയിൽ രണ്ടു മരണം ; വിമാന സർവീസുകൾ നിർത്തിവച്ചു

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ Read More…

India

വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

തെലങ്കാന: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. തെലങ്കാനയിലെ ദുൻഡിഗലിലാണ് സംഭവം. ഒരു പൈലറ്റും ഒരു ഇന്‍സ്ട്രക്ടറുമാണ് മരിച്ചത്. പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും പുറമെ ഒരു കേഡറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.

India

ആധാര്‍ കാര്‍ഡ് പുതുക്കിയില്ലേ……? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാരിന്റെ ഏതൊരു സേവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പത്ത് വര്‍ഷം മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ആധാര്‍ കാര്‍ഡ് പുതുക്കാൻ എത്ര രൂപ ചെലവാകും? ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്ബര്‍, ഇമെയില്‍ എന്നിവയില്‍ മാറ്റം വരുത്താനോ തിരുത്താനോ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഓണ്‍ലൈൻ ആയി ആധാര്‍ കാര്‍ഡ് Read More…

India

ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് ഹർജിയുമായി കെ.എസ്.ആര്‍ ടി സി; ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെ.എസ്.ആര്‍ ടി സി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ മെയ് മാസം നിലവില്‍ വന്ന ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ 6 ,10 എന്നിവ 1988 ലെ മോട്ടോര്‍ വാഹന നിയമത്തിനെതിരാണ്. പ്രസ്തുത ചട്ടങ്ങള്‍ പ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്‌ആര്‍ ടി സിയുടെ ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത Read More…

India

ഡിസംബറില്‍ ആറ് ദിവസം ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: ഡിസംബറില്‍ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. ഡിസംബര്‍ നാലുമുതല്‍ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു-സ്വകാര്യ ബാങ്കുകളില്‍ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഓരോ ബാങ്കിലെയും തൊഴിലാളികള്‍ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക. നിലവില്‍ ബാങ്കുകളിലെ ജീവനക്കാര്‍ക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളില്‍ പുറംകരാര്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. നേരത്തെ നവംബര്‍ Read More…

India

വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും ,വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ Read More…

India

ഗഗൻയാൻ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യത്തിന്റെ നിര്‍ണായക പരീക്ഷണം ഇന്ന്

ബംഗലൂരു:ഗഗൻയാൻ ദൗത്യത്തിന്റെ നിര്‍ണായകമായ പരീക്ഷണം ഇന്ന്  നടക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണം ഇന്ന് രാവിലെ നടക്കും. ആദ്യ യാത്രികരുമായി ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിള്‍ കുതിക്കും മുൻപ് ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. അതിലൊന്നാണ് ക്രൂ എസ്കേപ് സിസ്റ്റം പരീക്ഷണം. ബഹിരാകാശ യാത്ര വലിയ റിസ്കുള്ള പരിപാടിയാണ്. റോക്കറ്റിന്റെ മുകളിലാണ് യാത്ര. അതിവേഗമാണ് സഞ്ചാരം. കുതിച്ചുയര്‍ന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാല്‍ യാത്രക്കാര്‍ Read More…

India

കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്ന് പ്രതിപക്ഷം; സെക്രട്ടറിയേറ്റ് വളഞ്ഞ് യു ഡി എഫ് നാളെ ഉപരോധിക്കും

തിരു.പുരം: കേരളത്തിലെ രണ്ടാം പിണറായി സര്‍ക്കാരിനെതിരെയുള്ള യുഡിഎഫിൻറെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.നാളെ രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിൻറെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കൻറോണ്‍മെൻറ് ഗേറ്റ് ഉപരോധിക്കാൻ പൊലീസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് മെയിൻ ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിൻകര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. Read More…

India

മിനി ബസ് കണ്ടെയ്‌നറിലിടിച്ച്‌ 12 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്‌ട്രയില്‍ വൻ വാഹനാപകടമുണ്ടായതായി റിപ്പോര്‍ട്ട്. മിനി ബസ് കണ്ടെയ്‌നറിലിടിച്ച്‌ 12 പേര്‍ ആണ് മരിച്ചത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്ക്. ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ സമൃദ്ധി എക്സ്‌പ്രസ് വേയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്വകാര്യ മിനി ബസില്‍ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്‌നറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആറ് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടെ 12 യാത്രക്കാര്‍ മരിച്ചു. 23 പേര്‍ക്ക് Read More…