Movie

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ  മരിച്ച നിലയില്‍ കണ്ടെത്തി

തിരു. പുരം: പ്രമുഖ സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ  മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമൊത്ത് ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രഞ്ജുഷ.

Movie

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: മദ്യപിച്ച് പൊലിസ് സ്‌റ്റേഷനിലെത്തി അസഭ്യവർഷം നടത്തിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളും നോർത്ത് പൊലീസ് ആണ് വിനായകനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഫ്ലാറ്റില്‍ വെച്ച്‌ ബഹളമുണ്ടാക്കിയതിനു ശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് മദ്യപിച്ച്‌ വിനായകൻ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയത്. ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പൊലീസുകാര്‍ പറയുന്നു.

Movie

സിനിമാ രംഗത്ത് ഫെഫ്കയെ പ്രതിരോധിക്കാൻ ഭചസ്സ്; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നാളെ

കൊച്ചി: സിനിമാ തൊഴിലാളികളുടെ പ്ര ശ്നങ്ങൾ ചൂണ്ടിക്കാട്ടി നാളെ രാവിലെ 10.30-ന് എറണാകുളം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനൊരുങ്ങി ബി.എം.എസ് സംഘടനയായ ഭചസ്സ് (ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘം) കേരളം. ഭചസ്സ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിക്ക് ബി.എം എസ് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്നു. സിനിമാ മേഖലയിൽ ഫെഫ്ക ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ഭചസ്സ് വ്യക്തമാക്കി. ഫെഫ്ക അംഗങ്ങളല്ലാത്തവർക്ക് ജോലി നിഷേധിക്കുന്ന Read More…

Movie

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: നടന്‍ കുണ്ടറ ജോണി (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.വില്ലന്‍ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന നടനാണ് ജോണി. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. പിതാവ് ജോസഫ്, മാതാവ് കാതറിന്‍.കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു.1978-ല്‍ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് കഴുകന്‍, അഗ്‌നിപര്‍വതം, കരിമ്ബന, രജനീഗന്ധി, ആറാം Read More…

Kerala Movie

പ്രശസ്ത സിനിമ സംവിധായകൻ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ സംവിധായകനും, തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ്ജ് അന്തരിച്ചു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച സംവിധായകനായാണ് കെ ജി ജോര്‍ജ് അറിയപ്പെട്ടത്. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയാണ് ഭാര്യ. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം Read More…

Movie

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോര്‍ന്ന സംഭവം; ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന ആവശ്യവുമായി  ഹൈക്കോടതിയിലെത്തിയ ദിലീപിന്റെ ആവശ്യം കോടതി തള്ളി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.  കേസില്‍ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശം.സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തി. ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ Read More…

Movie

‘ജയിലര്‍’ കാണാന്‍ കുടുംബസമേതം തിയേറ്ററില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

രജനികാന്ത് ചിത്രം ‘ജയിലര്‍’ കാണാന്‍ കുടുംബസമേതം തിയേറ്ററില്‍ എത്തി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ശനിയാഴ്‌ച രാത്രിയാണ് ലുലുമാളിലെ തിയേറ്ററിലെത്തി മുഖ്യമന്ത്രിയും കുടുംബവും ‘ജയിലര്‍’ കണ്ടത്. ഭാര്യ കമല, മകള്‍ വീണ, മരുമകനും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ്, ചെറുമകന്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുടുംബസമേതം തിയേറ്ററില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ് ഇപ്പോള്‍. ട്രേഡ്‌ അനലിസ്‌റ്റ് മനോബാലയും ഇതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും  ചിത്രത്തില്‍ Read More…

Movie

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

കൊച്ചി: സംവിധായകനും, തിരക്കഥാകൃത്തുമായ സിദ്ധിഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. എക്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉണ്ടായിരുന്നത്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്. സഹപ്രവര്‍ത്തകരായ ലാല്‍, ബി ഉണ്ണികൃഷ്ണൻ, റാഫി എന്നിവര്‍ ആശുപത്രിയിലെത്തി സിദ്ദിഖിനെ സന്ദര്‍ശിച്ചിരുന്നു. ലാലിനൊപ്പമാണ് സിദ്ദിഖ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. റാംജി Read More…

Movie

അറുപതിന്റെ നിറവിൽ മലയാളത്തിന്റെ വാനമ്പാടി ചിത്ര; ഭാഷകള്‍ കടന്നുപോയ സ്വരമാധുരി

കൊച്ചി: അറുപതിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര. അറുപതാം പിറന്നാളിന് ആശംസകള്‍പ്പിക്കുമ്ബോള്‍ ഗായിക ചിത്രയുടെ എത്ര പാട്ടുകളാകും ആസ്വദകരുടെ കാതോര്‍മകളില്‍ പാടിക്കൊണ്ടിരിക്കുന്നുണ്ടാകുക? ചിത്രയുടെ പേര് ഓര്‍ത്താല്‍ മാത്രം തന്നെ ആ മധുര ശബ്‍ദം പ്രേക്ഷകരുടെ കാതില്‍ മുഴുങ്ങും. നാല് പതിറ്റാണ്ടുകളില്‍ ഇമ്ബത്തോടെ കേട്ടുകൊണ്ടേയിരിക്കുകയാണ് ചിത്രയെ പ്രേക്ഷകര്‍. 1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ആ ചിത്രം Read More…

Movie Specials

മലയാളം ആസ്വാധനത്തിന്‍റെ പരിണാമത്തിലേക്ക് പുതിയൊരു കൈയൊപ്പ് കൂടെ; ആദ്യ സ്ക്രീന്‍ലൈഫ് ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഒരുങ്ങുന്നു !!!

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മലയാള ചലച്ചിത്ര മേഘലയില്‍ വലിയ മാറ്റമായിരുന്നു സംഭവിച്ചിരുന്നത്. സീ യൂ സൂണ്‍ എന്ന സ്ക്രീന്‍ലൈഫ് വിഭാഗത്തില്‍പ്പെടുന്ന ചിത്രവും അതുപോലെ മിന്നല്‍മുരളി എന്ന സൂപ്പര്‍ഹീറൊ ചിത്രവും മെഗാ സ്റ്റാറില്‍ നിന്നും പുറത്തിറങ്ങിയ നിയോ നോയര്‍ സൈക്കോളജിക്കല്‍ ചിത്രമായ റോഷാക്കും വേറിട്ട അനുഭവങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് നൽകിയത്. ഇതുവരെ മലയാളികള്‍ കണ്ട് ശീലിക്കാത്ത ശൈലിയിലായിരുന്നു ഈ ചിത്രങ്ങളെല്ലാം തന്നെ എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി വന്ന സീ Read More…