Auto

വാഹനം ആവശ്യമുണ്ട്

ദേവികുളം: ദേവികുളം,നെടുംങ്കണ്ടം താലൂക്കുകളിലെ വില്ലേജുകളില്‍ ഫീല്‍ഡ് പരിശോധനയ്ക്കായി വാഹനം (ജീപ്പ്, കാര്‍, ബൊലോറോ) ഒരു വര്‍ഷത്തേയ്ക്ക് വാടയ്ക്ക് ആവശ്യമുണ്ട്. വാഹന ഉടമകൾക്ക് ടെന്‍ഡര്‍ സമർപ്പിക്കാം. പ്രതിമാസ വാഹന വാടക, ഇന്ധനചെലവ്, ഡ്രൈവറുടെ വേതനം എന്നിവ ഉള്‍പ്പെടെ 35000 രൂപയില്‍ താഴെ വരുന്ന തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ ആര്‍ സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസന്‍സ്, എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 26 വൈകുന്നേരം 5 മണിക്ക് മുമ്പായി ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. Read More…

Health Kerala

ഫെബ്രുവരി ഒന്നുമുതൽ ഹോട്ടൽ ജീവനക്കാർ കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധം

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. “ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ് എന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ Read More…

Health

ചെറിയ പനിയ്ക്ക് ആന്റിബയോട്ടിക് നൽകരുത്; കർശന നിർദ്ദേശവുമായി ഐസിഎംആർ

ന്യൂഡൽഹി: ചെറിയ പനിയ്ക്കും വൈറല്‍ ബ്രോങ്കൈറ്റിസിനും (ശ്വാസകോശ രോഗം) ആന്റിബയോട്ടിക് നല്‍കരുതെന്ന മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌. മരുന്നുകള്‍ കുറിച്ചു നല്‍കുബോള്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നാണ് ഐ സിഎംആറിന്റെനിര്‍ദേശം. തൊലിപ്പുറത്തുള്ളതും ചെറിയ കോശങ്ങളെ ബാധിക്കുന്നതുമായ അണുബാധയ്ക്ക് അഞ്ച് ദിവസം മാത്രമേ ആന്റിബയോട്ടിക് നല്‍കാന്‍ പാടുള്ളൂ. ആശുപത്രിയ്ക്ക് പുറത്തുവച്ച്‌ പകരുന്ന കമ്മ്യൂണിറ്റി ന്യുമോണിയയ്ക്ക് അഞ്ച് ദിവസവും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പകരുന്ന ന്യുമോണിയയ്ക്ക് എട്ട് ദിവസവും ആന്റിബയോട്ടിക്സ് നല്‍കാം. കമ്യൂണിറ്റി ന്യൂമോണിയ, വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുബോള്‍ പകരുന്ന ന്യൂമോണിയ, Read More…

Health India

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം, പുതിയ സംവിധാനം വരുന്നു

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ( qr code on medicine package )ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, Read More…

Auto

തെരുവ് നായ നിയന്ത്രണം; പീരുമേട്ടിൽ സംയുക്ത യോഗം ഇന്ന്

പീരുമേട്: തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് പീരുമേട് അസംബ്ലി മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,സെക്രട്ടറിമാര്‍, ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും ജനപ്രതികളെയും രാഷ്ട്രീയപാര്‍ട്ടികള്‍ എന്‍ജിഒകള്‍ ,വ്യാപാരി വ്യവസായി സംഘടനകള്‍, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 11 30 ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണ്. വാഴൂര്‍ സോമന്‍ എം.എല്‍.എ.യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ അറിയിച്ചു.

Lifestyle Travel

പ്രകൃതി സ്‌നേഹികൾ പ്രണയിക്കുന്ന ഗവി; ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെ വന്നില്ലെങ്കിൽ നഷ്ടം

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. കേള്‍വികേട്ട വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു Read More…

Food Lifestyle

രാത്രിയിൽ ചോറ് കഴിച്ചാൽ തടി കൂടുമോ? ആരോഗ്യ വിദഗ്ധർ പറയുന്നു

രാത്രിയിൽ ചോറ് ഒഴിവാക്കുന്നവരാണ് ഭൂരിഭാഗം പേരും. അതിനൊരു കാരണം അമിതഭാരം നിയന്ത്രിക്കുക എന്ന ഉദ്ദേശമാണ്. രാത്രിയിൽ ചോറ് കഴിച്ചാൽ വീണ്ടും ഭാരം വർധിക്കുമെന്നാണ് പൊതുവെയുള്ള ധാരണ. ചോറ് കാർബോഹൈഡ്രേറ്റ് വിഭാഗത്തിൽ വരുന്നതുകൊണ്ടാണ് ഇത്. എന്നാൽ രാത്രി ചോറ് ഒഴിവാക്കുന്നത് നല്ലതാണോ ? ഇത്തരം ഉത്തരം നൽകുകയാണ് ലൈഫ് സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ. കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കരുതെന്നാണ് ലൂക്കിന്റെ അഭിപ്രായം. അത്താഴം ആ ദിവസത്തിലെ ഏറ്റവും കനം കുറഞ്ഞ ഭക്ഷണമായിരിക്കണം. അതിലൂടെ ശരീരത്തിന് വിശ്രമം ലഭിക്കാനും Read More…

Health Lifestyle

ഹൃദയാഘാതം വരാതിരിക്കാൻ ദിവസവും ഈ വ്യായാമം ചെയ്യാം

നടത്തം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. ചെറുപ്പക്കാരിൽ പോലും ഇന്ന് ഹൃദയാഘാതം കണ്ട് വരുന്നു. മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം Read More…

Auto

നിർത്തിയിട്ട കാറിൽ എസിയിട്ട് ഉറങ്ങിയാൽ മരണം വരെ സംഭവിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വേനൽക്കാലമായാലും മഴക്കാലമായാലും കാറിൽ എസിയില്ലാതെ സഞ്ചരിക്കാനാവില്ല. എന്നാൽ ദീർഘദൂര യാത്രകളിൽ കാർ അൽപ്പ നേരം വഴിയരികിൽ നിർത്തി എസി ഓൺ ചെയ്ത് വിശ്രമിക്കുന്നവർ ശ്രദ്ധിക്കുക.അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയാണിത്. ലോകത്ത് നിരവധി പേർക്കാണ് ഇത്തരത്തിൽ ജീവഹാനി സംഭവിച്ചിട്ടുള്ളത്. അപകടം സംഭവിക്കുന്നതിന്റെ കാരണം. പെട്രോൾ അല്ലെങ്കിൽ ഡീസൽ ജ്വലിപ്പിച്ചാണ് ഭൂരിഭാഗം കാറിന്റെയും എൻജിൻ പ്രവർത്തിക്കുന്നത്. പൂർണ്ണ ജ്വലനം നടക്കുമ്പോൾ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി എന്നിവയാണ് ഉണ്ടാകുക. എന്നാൽ അപൂർണ്ണമായ ജ്വലനം ഉണ്ടാകുമ്പോൾ ആവശ്യമായ ഓക്‌സിജന്റെ അഭാവത്തിൽ ചെറിയ Read More…