കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് എങ്ങനെ തിരിച്ചറിയാം ? ഈ ആശങ്ക പരിഹരിക്കാന്‍ പുതിയ സംവിധാനമൊരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും.

ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ( qr code on medicine package )ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, ആന്റി-അലര്‍ജിക് മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നടപടി. നേരത്തെ അബോട്ട് കമ്ബനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജന്‍ വിപണിയിലെത്തിയിരുന്നു.
ഗ്ലെന്‍മാര്‍ക്കിന്റെ രക്‌സമ്മര്‍ദ ഗുളികയായ ടെല്‍മ എച്ചിന്റേയും വ്യാജന്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ ഫആര്‍മ കമ്ബനികളോട് മരുന്ന് വിവരങ്ങള്‍ അടങ്ങുന്ന ക്യൂ.ആര്‍ കോഡ് പ്രൈമറി, സെക്കന്‍ഡറി പായ്ക്കറ്റുകളില്‍ പതിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കമ്ബനികള്‍ ഇപ്പോള്‍ ഈ രീതി സ്വീകരിക്കുന്നുണ്ട്.