കർണാടക: കലബുറഗി ജില്ലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. 64 കാരനായ മല്ലികാര്‍ജുന മുതിയാല്‍ ആണ് മരിച്ചത്. ഇദ്ദേഹം ഏത് പാര്‍ട്ടിയില്‍ അംഗമാണെന്ന ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ബിജെപി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതാണ് പാര്‍ട്ടി പറയുന്നു. എന്നാല്‍ പൊലീസ് സൂപ്രണ്ട് ഇഷ പന്ത് ഇത് നിഷേധിച്ചു. കലബുറഗി ജില്ലയിലെ സെഡം ടൗണിന് സമീപം തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

മല്ലികാര്‍ജുന മുതിയാല്‍ നേരത്തെ ജനതാദള്‍ (സെക്കുലര്‍) ജെഡിഎസിലായിരുന്നു. അടുത്തിടെ അദ്ദേഹം ബിജെപിയുടെ ഭാഗമായി എന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. നവംബര്‍ 14ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരിപാടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു. മല്ലികാര്‍ജുനയ്ക്ക് സെഡം ടൗണില്‍ ഇലക്‌ട്രോണിക്സ് സ്റ്റോര്‍ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് കടയില്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ അക്രമികള്‍ അകത്തുകടന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. എസ്പി ഇഷ പന്ത് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.