സംസ്ഥാനത്ത് വിഷു ചന്തകള്‍ ഇന്ന് മുതല്‍; സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും

ഇടുക്കി: കണ്‍സ്യൂമർ ഫെഡിന്‍റെ നേതൃത്വത്തിലുള്ള വിഷു ചന്തകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രവർത്തിച്ച്‌ തുടങ്ങും. സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം.

സംസ്ഥാനത്താകെ 250 ഓളം റംസാൻ വിഷു വിപണികള്‍ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് കണ്‍സ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്.

5 കോടി രൂപ സബ്സിഡിക്ക് അനുവദിച്ചെന്നും ആവശ്യമുള്ള സാധനങ്ങള്‍ക്ക് പർച്ചേസ് ഓർഡർ നല്‍കിയതാതും കണ്‍സ്യൂമർ ഫെഡ് അറിയിച്ചു.

ജനങ്ങള്‍ക്ക് ഉപയോഗമുള്ള കാര്യങ്ങള്‍ തടയുന്നില്ലെന്നും പ്രത്യേക വിപണിയെ പ്രചാരണ നേട്ടത്തിന് ഉപയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *