Health Lifestyle

ഹൃദയാഘാതം വരാതിരിക്കാൻ ദിവസവും ഈ വ്യായാമം ചെയ്യാം

നടത്തം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി.

ചെറുപ്പക്കാരിൽ പോലും ഇന്ന് ഹൃദയാഘാതം കണ്ട് വരുന്നു. മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാതം എന്നത് ഹൃദയപേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചു പോവുകയും ചെയ്യുന്ന അവസ്​ഥയാണ്.

ഹൃദ്രോഗത്തെ തുടർന്ന് ഓരോ വർഷവും 17.9 ദശലക്ഷം മരണങ്ങൾ സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടന (WHO) റിപ്പോർട്ട് ചെയ്യുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകയില ഉപയോഗം, മദ്യപാനം, സ്ട്രെസ് എന്നിവയാണ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഏറ്റവും സാധാരണമായ അപകട ഘടകങ്ങളിൽ ചിലതെന്ന് ആഗോള ആരോഗ്യ ഏജൻസി വ്യക്തമാക്കി.

നടത്തം ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. ഹാർവാർഡ് മെഡിക്കൽ സ്കൂളിന്റെ ഒരു അവലോകനം അനുസരിച്ച് ഒരു ദിവസം 21 മിനിറ്റ് നടത്തം ഒരാളുടെ ഹൃദ്രോഗ സാധ്യത 30 ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി.

ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും അതുപോലെ ഹൃദ്രോഗം, പ്രമേഹം, കാൻസർ എന്നിവയ്‌ക്കുള്ള സാധ്യത കുറയ്ക്കാനും നടത്തം സഹായിക്കുമെന്നും ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *