വിദ്യാഭ്യാസ വാർത്തകൾ

പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം

കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ്  (IHRD, CAPE, LBS), സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.


SSLC/ THSLC/ CBSE-X/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോവിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം.

കേരളത്തിലെ ഗവൺമെന്റ്/ ഗവ. കോസ്‌റ്റ്‌ഷെയറിംഗ്  (IHRD, CAPE, LBS)  പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക്ക് കോളജുകളിലെ 50% ഗവ. സീറ്റിലേക്കുമാണ് ഓൺലൈൻവഴി പ്രവേശനം നടക്കുന്നത്. 

THSLC,  VHSE എന്നിവ പാസാ യവർക്ക് യഥാക്രമം 10, 2% വീതം റിസർവേഷൻ ഉണ്ട്. VHSE പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരെഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. 

SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്.

എസ്.എസ്.എൽ.സിയ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ്‌ സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്.

പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. 

അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന  One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനുശേഷം വിവിധ സർക്കാർ/ സർക്കാർ എയിഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് ‌കോളജുകളിലേക്കും NCC / Sports ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. 

NCC / Sports ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം NCC  ഡയറക്ടറേറ്റിലേക്കും, സ്‌പോർട്ട്‌സ് കൗൺസിലിലേക്കും നൽകണം.

സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക്ക് കോളജ്, സർക്കാർ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലോ മനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളേജിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.  

One-Time Registration അപേക്ഷകർ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയാകും. ഒരു വിദ്യാർഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org

എം.ബി.എ (ദുരന്തനിവാരണം) കോഴ്‌സ്

റവന്യു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ILDM)-ൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ദുരന്തനിവാരണം) കോഴ്സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂലൈ 8 വരെ ildm.kerala.gov.in  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.

കേരള യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഇന്ത്യയിലെ  ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സാണ് ഐഎൽഡിഎം-ലേത്.

ദുരന്ത നിവാരണ മേഖലയിൽ ഗവേഷണത്തിനും ഉയർന്ന ജോലികൾ കൈവരിക്കാനും വിദ്യാർഥികളെ സജ്ജരാക്കാൻ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം.

ബിസിനസ് മാനേജ്മെന്റ് രംഗത്തെ വിദഗ്ധരും ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിലെ അന്താരാഷ്ട്രതല ഫാക്കൽറ്റികളും ദുരന്തനിവാരണം കൈകാര്യം ചയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.

അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/ CAT എൻട്രൻസ് പരീക്ഷയിൽ സാധുവായ മാർക്കും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്  8547610005, ildm.revenue@gmail.com

Leave a Reply

Your email address will not be published. Required fields are marked *