ഇടുക്കി ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജില്ലാ വികസന സമിതി ജൂൺ 29 ന്

ഇടുക്കി ജില്ലാ വികസനസമിതിയുടെ ജൂൺ മാസത്തെ യോഗം 29  രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.

പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  പ്രോത്സാഹന അവാർഡ്

ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി പരീക്ഷകളിൽ  ഉന്നത വിജയം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  പ്രത്യേക പ്രോത്സാഹന അവാർഡ്  നൽകുന്നു. അപേക്ഷകർ ഇടുക്കി ഐ ടി ഡി പി ഓഫീസിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചവരും, എസ് എസ് എൽ സി പരീക്ഷയിൽ 4 സി ഗ്രേഡോ അതിനു മുകളിലോ, പ്ലസ് ടു പരീക്ഷയിൽ 2 സി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡുകൾ കരസ്ഥമാക്കിയവരും ആയിരിക്കണം . ഡിഗ്രി, പി ജി തലങ്ങളിൽ ഫസ്റ്റ് ക്ലാസ് മാർക്കുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാവും.

പൂരിപ്പിച്ച അപേക്ഷകൾ പൂമാല, ഇടുക്കി, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, പഠിച്ച സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വ്യക്തമാകുന്ന രേഖകൾ (ഐ എഫ് എസ് സി കോഡ്, അക്കൗണ്ട് നമ്പർ എന്നിവ വ്യക്തമായി കാണാവുന്ന പകർപ്പ്) എന്നിവ ഹാജരാക്കണം.

ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മുഖേനെയാണ്  അപേക്ഷ നൽകേണ്ടത്. അവസാന തിയതി  സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക്  ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുമായി  ബന്ധപ്പെടാവുന്നതാണ്. പൂമാല – 9496070359 , പീരുമേട് – 9496070357, ഇടുക്കി – 9496070404 ,കട്ടപ്പന – 9496070358

അധ്യാപക ഇന്റർവ്യൂ  വെള്ളിയാഴ്ച

പീരുമേട് സർക്കാർ  മോഡൽ റസിഡൻഷ്യൽ സ്കൂളിലെ  അധ്യാപക  ഒഴിവുകളിലേക്കുള്ള  ഇന്റർവ്യൂ വെള്ളിയാഴ്ച  (ജൂൺ 14) രാവിലെ 10.30 ന്  ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ്  ഹാളിൽ നടക്കും. അപേക്ഷകർ  രാവിലെ  9.30 ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകേണ്ടതാണ്. വിജ്ഞാപന പ്രകാരം  അപേക്ഷ സമർപ്പിച്ചവരിൽ അറിയിപ്പ് ലഭിക്കാത്തവര്‍  ഇടുക്കി ജില്ലാ  പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 04862 296297

ദര്‍ഘാസ്  ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്കായി   മല്‍സരസ്വഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. മാലിന്യ നിർമാർജനത്തിന് ആവശ്യമായ ഗ്രീൻ കമ്പോസ്റ്റബിൾ ബാഗ്  റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനുള്ള  ദര്‍ഘാസ് ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30  വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30  ന്  തുറന്ന് പരിശോധിക്കുന്നതുമാണ്.

ആശുപത്രിയിലെ  ലബോറട്ടറിയിലേക്ക് ആവശ്യമായ ലാബ് റീ ഏജൻറ്,  അനുബന്ധ സാമഗ്രികൾ എന്നിവ   റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ നൽകാം.  ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30  വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30  ന്  തുറന്ന് പരിശോധിക്കുന്നതുമാണ്.

കാഷ്വാലിറ്റി /ക്യാഷ് /ഓ പി കൗണ്ടറുകളിലേക്ക് ഉപയോഗിക്കുന്നതിന് ആവശ്യമായ പേപ്പർ റോൾ  റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന്  ദര്‍ഘാസ്‌ ഫാറങ്ങള്‍ ജൂണ്‍ 22 ന് ഉച്ചക്ക് 3.30  വരെ ലഭിക്കും. ജൂണ്‍ 24 ന് ഉച്ചക്ക് 2.30 വരെ ഫാറങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30  ന്  തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

Leave a Reply

Your email address will not be published. Required fields are marked *