വിദ്യാഭ്യാസ വാർത്തകൾ

സ്റ്റുഡൻറ് കൗൺസിലർമാരെ ആവശ്യമുണ്ട്

ഇടുക്കി ഐ ടി ഡി പിയുടെ പരിധിയിലുള്ള  പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡൻറ് കൗൺസിലർമാരെ നിയമിക്കുന്നു.

വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുക , കരിയര്‍ ഗൈഡന്‍സ് നല്‍കുക എന്നതാണ് ചുമതല. യോഗ്യത  എം.എ സൈക്കോളജി / എം. എസ്. ഡബ്ലിയു (സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരാകണം) / എം.എസ്.സി സൈക്കോളജി.

കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. (കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് /ഡിപ്ലോമ നേടിയവര്‍ക്കും, സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള പട്ടികവര്‍ഗക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും).

പ്രായപരിധി 2024 ജനുവരി 1 ന്  25നും 45 നും മധ്യേ. പ്രതിമാസം 18000 രൂപ ഓണറേറിയവും പരമാവധി യാത്രപ്പടി 2000 രൂപയും  ലഭിക്കും. നിയമന തീയതി മുതല്‍ 2025 മാര്‍ച്ച് 31 വരെയായിരിക്കും നിയമനകാലാവധി. ആകെ 4  ഒഴിവുകള്‍ ഉണ്ട്.

വാക്ക്-ഇന്-ഇന്റര്ര്‍വ്യൂ ജൂൺ 26 ന്  തൊടുപുഴ മിനി സിവില്‍   സ്റ്റേഷൻ ന്യൂ ബ്ലോക്കിൽ  പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.ടി.ഡി. പ്രൊജക്റ്റ് ഓഫീസില്‍ നടക്കും.

താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,പകര്‍പ്പുകൾ , മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ , ഫോട്ടോ ഐഡി  കാര്‍ഡ് എന്നിവ സഹിതം  രാവിലെ 10ന്  എത്തണം.

പോളിടെക്നിക്കിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് : അപേക്ഷാ തീയതി നീട്ടി

സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്നിക്  കോളേജിൽ  ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ സ്വീകരിക്കും.
ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്,    മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി,  എന്നീ കോഴ്സുകളിലേക്കാണ്  അപേക്ഷിക്കാവുന്നത്. താല്പര്യമുള്ള എസ് എസ് എൽ സി /ടി എച്ച് എസ് എസ് എൽ സി/ സി ബി എസ് ഇ  മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. എസ് സി , എസ് ടി ,ഓ ഇ സി , ഒബിസി-എച്ച്  വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 8547005084, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ഹയര്‍ സെക്കൻഡറി ടീച്ചര്‍,ലൈബ്രേറിയന്‍ ഒഴിവ്

പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കൻഡറി  ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും  നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം .
ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി  പരിചയവുമുള്ളവർക്ക് ലൈബ്രേറിയന്‍ ഒഴിവിലേക്കും അപേക്ഷിക്കാം.  കോഹ സോഫ്റ്റ്‌ വെയറിലുള്ള  പരിജ്ഞാനം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11 ന്  മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട്‌ ഹാജരാകേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447067684

പോളിടെക്നിക്കിൽ ത്രിവത്സര ഡിപ്ലോമ കോഴ്‌സ് : അപേക്ഷാ തീയതി നീട്ടി

സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ  പൈനാവ്  മോഡൽ പോളിടെക്നിക്  കോളേജിൽ  ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ സ്വീകരിക്കും.

ബയോമെഡിക്കൽ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്,    മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക് & ഇൻഫർമേഷൻ സെക്യൂരിറ്റി,  എന്നീ കോഴ്സുകളിലേക്കാണ്  അപേക്ഷിക്കാവുന്നത്.

താല്പര്യമുള്ള എസ് എസ് എൽ സി /ടി എച്ച് എസ് എസ് എൽ സി/ സി ബി എസ് ഇ  മറ്റ് തുല്യത പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹരായവർക്ക് polyadmission.org എന്ന പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. എസ് സി , എസ് ടി ,ഓ ഇ സി , ഒബിസി-എച്ച്  വിദ്യാർത്ഥികൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 297617, 8547005084, 9446073146 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *