ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക്  സീനിയര്‍ ,ജൂനിയര്‍ ഡോക്ടര്‍മാരെ ആവശ്യമുണ്ട്

ഇടുക്കി:   ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ , ജൂനിയര്‍ റസിഡന്റ്മാരെ  നിയമിക്കുന്നതിനായി ജൂണ്‍ 18 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം .


സീനിയര്‍  റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

ജൂനിയര്‍ റെസിഡന്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി. സി. എം. സി / കെ. എസ്. എം. സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും (ആധാര്‍,പാന്‍കാര്‍ഡ്) സഹിതം ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജൂണ്‍ 18 ന് രാവിലെ  10.30 ന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -233075

Leave a Reply

Your email address will not be published. Required fields are marked *