കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പന്നിയാര്‍ സ്വദേശി പരിമളയ്ക്കാണ് പരിക്കേറ്റത്.

പന്നിയാര്‍ എസ്റ്റേറ്റ് മേഖലയില്‍ വെച്ചായിരുന്നു സംഭവം. രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറ് കാട്ടാനകള്‍ ഉള്‍പ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയില്‍ ഇറങ്ങിയത്.

പരിമളത്തെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോയി. പുതുവര്‍ഷ ദിനത്തില്‍ മൂന്നാര്‍ പെരിയവാരെ എസ്റ്റേറ്റില്‍ കാട്ടുകൊമ്ബന്‍ പടയപ്പ റേഷന്‍കട തകര്‍ത്തിരുന്നു.

കടയ്ക്കുള്ളില്‍ നിന്നും മൂന്ന് ചാക്ക് അരി ഭക്ഷിച്ചാണ് പടയപ്പ കാട് കയറിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് ദേവികുളം ലോക് ഹാര്‍ട്ട് എസ്റ്റേറ്റിലെ റേഷൻ കടയും പടയപ്പ തകര്‍ത്തിരുന്നു.

വിഷയത്തില്‍ വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്ന് തോട്ടം തൊഴിലാളികള്‍ നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു.

കട്ടപ്പനയിൽ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന വൃത്തിയുള്ള ഹോട്ടൽ

Leave a Reply

Your email address will not be published. Required fields are marked *