മാസപ്പടി കേസ്; മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: മാസപ്പടി കേസില്‍ മാത്യു കുഴല്‍നാടൻ എംഎല്‍എ നല്‍കിയ ഹ‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡിജിപിയുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാരിനെക്കൂടി കക്ഷി ചേർത്ത് ഹർജി ഭേദഗതി ചെയ്ത് നല്‍കിയിരുന്നു.

സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് പക്ഷപാതപരമെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *