ജില്ലയിലെ പ്രധാന അറിയിപ്പുകൾ

നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ കോഴ്സുകൾ പഠിക്കാം

സർക്കാർ സ്ഥാപനമായ കെൽട്രോൺ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൊബൈൽ ഫോൺ ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജീസ് എന്ന ഡിപ്ലോമ കോഴ്സിലേക്കുമാണ്  അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെൻറർ, രണ്ടാം നില, സാന്റോ കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ റോഡ്, പെട്രോൾ പമ്പ് ജംഗ്ഷൻ, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം:   15 വരെ അപേക്ഷിക്കാം

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജാണ് പ്രോഗാം നടത്തുന്നത്.

അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും 17 വയസ് പൂര്‍ത്തിയായവരുമായിരിക്കണം.  https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 0471 2325101,8281114464

ഫാക്കല്‍റ്റി നിയമനം

ബ്ലോക്ക് പഞ്ചായത്ത്  റിസേഴ്‌സ് സെന്ററിലേക്ക് അഡീഷണല്‍ ഫാക്കല്‍റ്റിയെ തിരഞ്ഞെടുക്കുന്നു.  അപേക്ഷകർ  കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, എംഎസ്ഡബ്യൂ/എംബിഎ(എച്ച്ആര്‍)എംഎ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ്,  3 വര്‍ഷം പ്രവ്യത്തി പരിചയം എന്നിവയാണ് യോഗ്യത.പ്രതിഫലം പ്രതിമാസം 25000 രൂപ . പ്രായപരിധി 10.01.2023-ന് 40 വയസ്സ് കഴിയാന്‍ പാടില്ല. 

അപേക്ഷകള്‍ കുടുംബശ്രീ ജില്ലാമിഷൻ  ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി.

ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.

യാതൊരു കാരണവശാലും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ  സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. 

അപേക്ഷ കവറിന് മുകളില്‍ ‘ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം എന്നിവ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷകള്‍ അയക്കേണ്ട വിലാസം-ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, പിന്‍ – 685603

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം

2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശാദായം അടവ് മുടങ്ങി കുടിശ്ശികയാവുകയും  ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാം.


ജൂലൈ 10 മുതൽ 2024 ഓഗസ്റ്റ് 10 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചർ (ഏപ്രിൽ, മെയ് & ജൂൺ 2024) എന്നിവ സഹിതം ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി  ഓഫീസർ മുമ്പാകെ ഹാജരായി നേരിട്ട് അംഗത്വം പുതുക്കാവുന്നതാണ്. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് (ഒരു മാസം 25000 രൂപ) എന്ന നിരക്കിൽ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തിക്കൊണ്ടുവരേണ്ടതാണെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *