റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു

കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനവും നടന്നു.

റൊട്ടേറിയൻ ജിതിൻ കൊല്ലംകുടി പ്രസിഡണ്ടായും റൊട്ടേറിയൻ അഖിൽ വണ്ടാനത്ത് സെക്രട്ടറിയായും  റൊട്ടേറിയൻ ജോസുകുട്ടി പൂവത്തുംമൂട്ടിൽ ട്രഷററായും റോട്ടേറിയൻ കിരൺ ജോർജ് സർജന്റ് അറ്റ് ആംസ് ആയും സ്ഥാനമേറ്റു.

റോട്ടേറിയൻ ജോഷി ചാക്കോ മുഖ്യ അഥിതി ആയ പരിപാടിയിൽ വച്ച് സർവീസ് പ്രോജക്റ്റുകളുടെ ഉത്ഘാടനം പ്രസിദ്ധ സിനിമാ സംവീധായകൻ റോട്ടേറിയൻ ജയരാജ്‌ നിർവഹിച്ചു. ഈ വർഷത്തെ തീം ആയി തോട്ട്സ് തിരഞ്ഞെടുത്തു.

ജി ജി ആർ ആയി റോട്ടേറിയൻ പ്രിൻസ് ചെറിയാൻ,ഡിസ്ട്രിക്ട് കോഡിനേറ്റർ ആയി റൊട്ടേറിയൻ ജോസ് മാത്യു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *