തൊഴിലവസരങ്ങൾ

ജില്ലാ റിസോഴ്സ് സെന്ററിൽ തൊഴിൽ അവസരം

വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് – ഓ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി ആർ സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ ട്രൈനർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്  എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.

കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോർസ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആർ സി എക്സ്പെർട്ട് പാനൽ വിപുലീകരിക്കുന്നത്. ഡി ആർ സി മുഖേന കൺസൾട്ടേഷൻ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്‌ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു.

സൈക്യാട്രിസ്റ്റ് ഡോക്ടർ
യോഗ്യത: എം ബി ബി എസ് , എം ഡി – സൈക്യാട്രി
ഹോണറേറിയം : പൂർണ്ണ ദിന സേവനം – 3000 /-രൂപ
അർദ്ധ ദിന സേവനം – 2000 /- രൂപ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് :
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ
ഹോണറേറിയം: പൂർണ്ണ ദിന സേവനം – 2500 /-രൂപ
അർദ്ധ ദിന സേവനം – 1750 /- രൂപ

സൈക്കോളജിസ്റ്റ്:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ

സോഷ്യൽ വർക്കർ:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് – മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദം
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ

സ്പീച്ച് തെറാപ്പിസ്റ്റ്:
യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആൻഡ് ഹിയറിങ് സയൻസിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം 
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ

സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ എഡ്യൂക്കേറ്റർ,
യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, സ്പെഷ്യൽ എഡ്യൂക്കേഷൻ ബി എഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ  രണ്ടു വർഷത്തെ ഡിപ്ലോമ 
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ

ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: യോഗ്യത: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം/ബിരുദാന്തര ബിരുദം.
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ

ജില്ലാ റിസോർസ് സെന്ററിൽ കൺസൾട്ടേഷൻ നടത്തുന്ന വിദഗ്ദ്ധർക്ക് 10  കിലോമീറ്ററിൽ കൂടുതൽ യാത്ര വരുന്ന സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് പരമാവധി 500 /- രൂപ വരെ യാത്രബത്ത ഇനത്തിൽ നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.വിലാസം:
ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോൺ: 790695901, 04862235532

മിഷൻ കോർഡിനേറ്റർ നിയമനം

മത്സ്യവകുപ്പ് ഇടുക്കിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാഫിൻറെ (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ) സൂക്ഷ്മ തൊഴിൽ സംരംഭങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു മിഷൻ കോർഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ (785/- രൂപ) നിയമിക്കുന്നു.


യോഗ്യത; എം എസ് ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്മെൻറ് / എംബിഎ മാർക്കറ്റിംഗ്
ഇരുചക്രവാഹന ലൈസൻസ് അഭിലഷണീയം
പ്രായപരിധി-  35 വയസിൽ കവിയരുത്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ് സഹിതം വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജൂലൈ 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിൻ കോഡ്- 685603 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ ചുവടെ ചേർക്കുന്ന ഇമെയിൽ- (adidkfisheries@gmail.com) അഡ്രസ്സിലോ അയക്കേണ്ടതാണ്. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. ഫോൺ: 04862 233226

Leave a Reply

Your email address will not be published. Required fields are marked *