കണ്ണംപടി വനമേഖലയിലെ വന്യജീവി ആക്രമണം; ഉപ്പുതറ പഞ്ചായത്ത് നടപടി തുടങ്ങി

ഉപ്പുതറ: കണ്ണംപടി വനമേഖലയിലെ വന്യജീവി ആക്രമണം തടയാൻ ഉപ്പുതറ പഞ്ചായത്ത് നടപടി തുടങ്ങി. ജനജാഗ്രതാ സമിതി, ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റി, ഊരു മൂപ്പൻമാർ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ ഇടവേളകളില്‍ സോളാർ വൈദ്യൂതി ലൈനും ട്രഞ്ചും പരിശോധിക്കുകയും ആവശ്യമായ ഘട്ടത്തില്‍ അറ്റകുറ്റപ്പണി നടത്താനും പഞ്ചായത്തില്‍ നടന്ന യോഗം തീരുമാനിച്ചു.

പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വന്യമൃഗ ശല്യം രൂക്ഷമായ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ജനപ്രതിധികള്‍ വനാവകുപ്പിനോട് ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്‍റ് ജയിംസ് കെ . ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ആന്‍റണി, ബ്ലോക്ക്‌ പഞ്ചായത്തംഗം എം. ടി. മനോജ്, പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്‌, പി.ആർ. രശ്മി, ഇടുക്കി അസി. വൈല്‍ഡ് ലൈ ഫ് വാർഡൻ ബി. പ്രസാദ്കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *