സ്വർണ്ണ വില ഇടിഞ്ഞു

കൊച്ചി: സ്വർണ്ണം വാങ്ങാൻ പ്ലാനിടുന്നവര്‍ക്ക് മികച്ച വില നല്‍കി സ്വര്‍ണം താഴേക്ക് യാത്ര തുടരുന്നു. ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം വ്യാഴാഴ്ച വീണ്ടും ഇടിവിന്റെ പാതയിലേക്ക് കേരള വിപണിയില്‍ സ്വര്‍ണ വില എത്തി.

പവന് 80 രൂപ കുറഞ്ഞ് 46,080 രൂപയിലാണ് ഇന്നത്തെ സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,760 രൂപയിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡിസംബര്‍ ഏഴിനാണ് ഇന്നത്തെ വിലയ്ക്കടുത്ത് കേരള വിപണിയില്‍ സ്വര്‍ണ വില എത്തിയത്.

ഈ ആഴ്ചയില്‍ നാല് ദിവസം പിന്നിടുമ്ബോള്‍ 320 രൂപയാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ്. തിങ്കളാഴ്ച 160 രൂപ കുറഞ്ഞ് 46,240 രൂപയിലാണ് സ്വര്‍ണം വ്യാപാരം ആരംഭിച്ചത്.

ചൊവ്വാഴ്ച 80 രൂപ കുറഞ്ഞ് 46,160 രൂപയിലേക്ക് സ്വര്‍ണം വില എത്തി. ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാഞ്ഞതെ തുടര്‍ന്ന ശേഷം വ്യാഴാഴ്ച വീണ്ടും 80 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്.

ജനുവരി മാസത്തില്‍ ഒരു ദിവസമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച്‌ 47,000 രൂപയിലെത്തിയിരുന്നു.

ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായ ഇടിവാണ് സ്വര്‍ണ വിലയിലുണ്ടായത്. ജനുവരി മൂന്നിന് 200 രൂപ കുറഞ്ഞതിന് ശേഷം താഴേക്കായിരുന്നു സ്വര്‍ണ വിലയുടെ പോക്ക്.

Leave a Reply

Your email address will not be published. Required fields are marked *