കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മലയാള ചലച്ചിത്ര മേഘലയില്‍ വലിയ മാറ്റമായിരുന്നു സംഭവിച്ചിരുന്നത്. സീ യൂ സൂണ്‍ എന്ന സ്ക്രീന്‍ലൈഫ് വിഭാഗത്തില്‍പ്പെടുന്ന ചിത്രവും അതുപോലെ മിന്നല്‍മുരളി എന്ന സൂപ്പര്‍ഹീറൊ ചിത്രവും മെഗാ സ്റ്റാറില്‍ നിന്നും പുറത്തിറങ്ങിയ നിയോ നോയര്‍ സൈക്കോളജിക്കല്‍ ചിത്രമായ റോഷാക്കും വേറിട്ട അനുഭവങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് നൽകിയത്.
ഇതുവരെ മലയാളികള്‍ കണ്ട് ശീലിക്കാത്ത ശൈലിയിലായിരുന്നു ഈ ചിത്രങ്ങളെല്ലാം തന്നെ എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി വന്ന സീ യൂ സൂണ്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലൂടെയായിരുന്നു കഥ പറഞ്ഞ ചിത്രമായിരുന്നു.
ഒരു നിഗൂഡതയുടെ മറയിലൂടെ കഥ സഞ്ചരിക്കുന്നതില്‍ സംവിധായകന്‍ മഹേഷ് നാരായണന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
ടോവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്ജ്, കരിക്കിലൂടെ ചുവടറിയിച്ച സ്നേഹ ബാബു, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കൂട്ട് ചേര്‍ന്ന് മലയാളത്തിന്‍റെ ആദ്യ സൂപ്പര്‍ഹീറൊ ചലച്ചിത്രം പിറന്ന വര്‍ഷമായിരുന്നു 2021.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം ലോക ഓടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു പുറത്ത് വന്നത്.
മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന തരത്തില്‍ രാജ്യാന്തരങ്ങളില്‍ പടം ഒരു വിപ്ലവമായി മാറിയിരുന്നു.
ഇടിമിന്നലേറ്റ് അമാനുഷികരായ രണ്ട് കഥാപാത്രങ്ങളുടെ ചിത്രം സോഫിയ പോള്‍ എന്ന് നിര്‍മ്മാതവിന്‍റെ കൈകളില്‍ നിന്നും വീക്കെന്‍റ് ബ്ലോക്ക്ബസ്റ്റേഴ്സാണ് ഒരുക്കിയിരുന്നത്.
ചലചിത്രങ്ങളില്‍ വ്യതിയാനം കുറിച്ച മലയാളം ഇപ്പോഴിതാ അസ്വാധന മേഖലയായ യൂട്ട്യൂബില്‍ കൂടെയും ചുവട് വെക്കാന്‍ തുടങ്ങുന്നു.
മലയാളത്തിലെ ആദ്യ സ്ക്രീന്‍ലൈഫ് ഇന്‍വെസ്റ്റിഗേഷന്‍ തയ്യാറെടുക്കുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. മരണമടഞ്ഞ കേരളത്തിന്‍റെ പ്രിയ മുഖ്യ മന്ത്രിയായിരുന്ന ശ്രീമാന്‍. ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിനെ പ്രേക്ഷകരിലേക്കെത്തിച്ച “ദി അണ്‍നോണ്‍ വാരിയര്‍” എന്ന സിനിമാറ്റിക്ക് ഡോക്ക്യുമെന്‍ററിയും പല ഷോര്‍ട്ട് ഫിലിംസിന്‍റേയും സഹ സംവിധായകനും തിരക്കഥാക്ക്യത്തുമായ അനന്തു ബിജുവാണ് ഈ സീരീസ് തയ്യാറാക്കുന്നത്.
പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ സീരീസില്‍ അഞ്ചാം വേദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഹാന്‍ വിഷ്ണുവും ഒരു ഭാഗമായേക്കാം എന്നും വാര്‍ത്തകളുണ്ട്.