Movie

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോര്‍ന്ന സംഭവം; ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന ആവശ്യവുമായി  ഹൈക്കോടതിയിലെത്തിയ ദിലീപിന്റെ ആവശ്യം കോടതി തള്ളി.

കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. 

കേസില്‍ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശം.സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തി.

ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്‌എസ്‌എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്.

വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്നും ദിലീപിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *