നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു

നെടുംങ്കണ്ടം:  നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാരിത്തോട് അശോകവനം സ്വദേശി കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്.

കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉടുമ്ബൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *