പ്രദീഷ് രാജൻ
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഹമാസ് എന്ന തീവ്രവാദി സംഘം അതിര്‍ത്തിയിലുള്ള മൂന്നാള്‍ പൊക്കമുള്ള മുള്ളു വേലികള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തകര്‍ത്ത് ഇസ്രയേലിലേക്ക് നുഴഞ്ഞു കയറി അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകള്‍ കയറി ഇറങ്ങി അതിദാരുണമായി നിഷ്കളങ്കരായ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്ളപ്പെടുന്ന സാധാരണ ജനങ്ങളെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഹോം നേഴ്സുമാരെ തോക്കിന്‍ കുഴലില്‍ നിര്‍ത്തി കൂട്ടക്കുരുതി നടത്തിയിട്ട് അതിനെ ഒന്ന് അപലപിക്കാനോ,തള്ളി പ്പറയാനോ കേരളത്തിലെ ഹിജടകളയായ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കള്‍ തയ്യാറായില്ല എന്നത് മാത്രമല്ല അതിനെ ന്യായികരിക്കാന്‍ മനസ്സ് കാണിച്ച തീവ്രവാദികളുടെ ആസനം നക്കികളായ രാഷ്ട്രീയക്കാര്‍ക്ക് എന്‍റെ നമോവാകം.
കഴിഞ്ഞ മൂന്ന് ദിവസം ആയി യുദ്ധഭൂമിയില്‍ തലക്ക് മീതെ മിസൈലുകള്‍ ചീറിപായുമ്പോള്‍ ഭയാശങ്കകളോടെ ഉറങ്ങാതെ, ഉണ്ണാതെ മുന്നില്‍ ഇനി എന്ത് എന്നോര്‍ത്ത് ജീവനും വാരിപ്പിടിച്ച് വാട്ട്സപ്പ് കൂട്ടായ്മകള്‍ വഴി പരസ്പരം ആശ്വസിപ്പിച്ച് വേണ്ട സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കി പരസ്പരം ചേര്‍ത്ത് പിടിച്ച ഞങ്ങളെ ഒന്ന് ആശ്വസിപ്പിക്കാനോ ഒരു നല്ല വാക്കുകള്‍ പറയാനോ ഞങ്ങളെ ഒന്നു വിളിക്കാന്‍ പോലും തയ്യാറാകാത്ത ഞങ്ങളുടെയും വീട്ടുകാരുടെയും വോട്ട് വാങ്ങി ജയിച്ച വാര്‍ഡ് മെമ്പര്‍ മുതല്‍ തലപ്പത്ത് ഇരിക്കുന്ന മന്ത്രിമാര്‍ വരെയുള്ള രാഷ്ട്രീയ നേതാക്കാന്‍മാരോടും ജനപ്രതിനിധികളോടും ഒരു ലോഡ് പുച്ഛം മാത്രം……..

ഈ സമയവും കടന്നു പോകും ….വീണ്ടും തെരഞ്ഞെടുപ്പുകള്‍ വരും വെളുത്ത വസ്ത്രം ധരിച്ച് ഇളിച്ച മോന്തയും ആയി അന്നും ഞങ്ങളുടെ തിണ്ണകള്‍ കയറി ഇറങ്ങാന്‍ നിങ്ങള്‍ക്ക് നാണമില്ല എന്നറിയാം……. അങ്ങനെ ഒരു നാട്ടില്‍ ജനിച്ചു പോയതില്‍ ഞാന്‍ ലജ്ജിക്കുന്നു………നാല് വോട്ടിന് വേണ്ടി എന്ത് നെറികേടിനും നിങ്ങള്‍ക്കാവും……നിങ്ങള്‍ വിളിച്ച് ആശ്വസിപ്പിക്കുമ്പോള്‍ കാര്യങ്ങള്‍ തിരക്കുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കല്ല …..ആരൊക്കെയോ ഉണ്ടെന്നതോന്നല്‍ ഈ യുദ്ധഭൂമിയില്‍ ഞങ്ങളെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു……. ചാനലുകളായ ചാനലുകള്‍ ലൈവ് വാര്‍ത്തകള്‍ കാണിക്കുമ്പോള്‍ അത് കണ്ടിട്ട് വീടുകളില്‍ നിന്ന് ഫോണുകള്‍ വരുമ്പോള്‍ അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവരെ ഒന്ന് ആശ്വസിപ്പിക്കാനോ നല്ല രണ്ട് വാക്ക് പറയാനോ പോലും നിങ്ങള്‍ക്കായില്ല…….
ആരുടെയൊക്കെയോ പ്രാര്‍ത്ഥനയുടെ ഫലമായി തിരിച്ച് കിട്ടിയ ജീവനും മരിച്ച മനസ്സുമായി ഈ യുദ്ധഭൂമിയില്‍ നിന്നും ഒരു പാവം പ്രവാസി
പ്രദീഷ് രാജൻ