Movie

സിനിമാ രംഗത്ത് ഫെഫ്കയെ പ്രതിരോധിക്കാൻ ഭചസ്സ്; കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നാളെ

കൊച്ചി: സിനിമാ തൊഴിലാളികളുടെ പ്ര ശ്നങ്ങൾ ചൂണ്ടിക്കാട്ടി നാളെ രാവിലെ 10.30-ന് എറണാകുളം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനൊരുങ്ങി ബി.എം.എസ് സംഘടനയായ ഭചസ്സ് (ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘം) കേരളം.

ഭചസ്സ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശനൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിക്ക് ബി.എം എസ് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്നു.

സിനിമാ മേഖലയിൽ ഫെഫ്ക ഏകപക്ഷീയമായി പ്രവർത്തിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കുമെന്നും ഭചസ്സ് വ്യക്തമാക്കി.

ഫെഫ്ക അംഗങ്ങളല്ലാത്തവർക്ക് ജോലി നിഷേധിക്കുന്ന സാഹചര്യം ചെറുക്കുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫെഫ്കയുടെ ഭാരവാഹികൾതന്നെ നിർമാതാക്കളുടെ സംഘടനയിലും ഉള്ള തിനാൽ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ അവർ തയ്യാറാവുന്നില്ല.

സിനിമാ രംഗത്തെ ജീവനക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്  സമരങ്ങൾ സംഘടിപ്പിക്കും. കേരളത്തിൽ മാത്രം സിനിമാ തൊഴിലാളികളുടെ പ്രവൃത്തിസമയം രാവിലെ ആറുമുതൽ രാത്രി 9.30 വരെയാണ്.

വൈകീട്ട് ആറിനുശേഷം അധിക ജോലി സമയമായി കണക്കാക്കിയുള്ള വേതനം ലഭിക്കുന്നില്ല. ഭചസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സേതുമാധവൻ, പ്രദീപ് കുരീപ്പുഴ, സുമേഷ് വലിയനെല്ലൂർ എന്നിവർ പത്രസമ്മേള നത്തിൽ പങ്കെടുത്തു.

ഭചസ്സ് മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങൾ

1. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുക.
2. സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുക.
3. നടീനടൻമാർക്ക് എന്നത് പോലെ മറ്റ് തൊഴിലാളികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യം ഒരുക്കുക.
4. വിവേചനം ഇല്ലാത്ത ഭക്ഷണം നൽകുക.
5. രാവിലെ 6 മുതൽ രാത്രി 9.30 വരെ ജോലി സമയം എന്നുള്ളത് പുനർ പരിശോധിയ്ക്കുക.
6. 16 മണിക്കൂർ എന്നുള്ള ജോലി സമയം ഒരിയ്ക്കലും അംഗീകരിക്കുവാൻ കഴിയുന്നതല്ല.
7. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലഭിയ്ക്കുന്ന വേതനം പോലും സ്വന്തം നാട്ടിൽ സിനിമാ ജോലിക്കാർക്ക് ലഭിയ്ക്കുന്നില്ല എന്ന വസ്തുത മനസ്സിലാക്കുക.
8. മറ്റ് എല്ലാ സംസ്ഥാനങ്ങളിലും രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തൊഴിൽ സമയം, ഇവിടേയും അത് നടപ്പിലാക്കുക.
9. ഭചസ്സിലെ തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്നതായി അറിയുവാൻ സാധിച്ചു. ഇത്തരം നടപടികളുമായി മുന്നോട്ട് പോയാൽ ഷൂട്ടിംഗ് സ്ഥലത്തേയ്ക്ക് പ്രതിഷേധ മാർച്ചും നടപടികളും സ്വീകരിയ്ക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *