Movie

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: മദ്യപിച്ച് പൊലിസ് സ്‌റ്റേഷനിലെത്തി അസഭ്യവർഷം നടത്തിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളും നോർത്ത് പൊലീസ് ആണ് വിനായകനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകിട്ട് ഫ്ലാറ്റില്‍ വെച്ച്‌ ബഹളമുണ്ടാക്കിയതിനു ശേഷം വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു.

ഈ സംഭവത്തിനു ശേഷമാണ് മദ്യപിച്ച്‌ വിനായകൻ പൊലീസ് സ്റ്റേഷനില്‍ എത്തി ബഹളം ഉണ്ടാക്കിയത്.

ഫ്ലാറ്റിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വിനായകൻ അസഭ്യം പറഞ്ഞതായി പൊലീസുകാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *