Kerala

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം ഉണ്ടായി; മലയാളി ജവാന് ദാരുണാന്ത്യം

ന്യൂ ഡൽഹി: സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ജവാന് ദാരുണാന്ത്യം. ശ്രീനഗറില്‍ നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം.

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനില്‍ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ശ്രീനഗറിലെ സൈനിക യൂണിറ്റില്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് സൈനിക വൃത്തങ്ങള്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശ്രീനഗറില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും.

പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ മൃതദേഹം എത്തിച്ച്‌ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം സൈന്യത്തിന്റെ അകമ്ബടിയോടെ പെരുങ്കടവിളയിലെ ഇന്ദ്രജിത്തിൻ്റെ വസതിയില്‍ കൊണ്ടുവരും.

തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി മൃതദേഹം സംസ്കരിക്കുമെന്നും അറിയിച്ചു. പിതാവ്: ശിവകുമാര്‍. മാതാവ്: ശ്രീജയ. ഭാര്യ: അജന്ത. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *