Idukki News

ഉപ്പുതറയില തോട്ടങ്ങളിൽ കാട്ടുപന്നികൾ ഭീഷണി സൃഷ്ടിക്കുന്നു

ഉപ്പുതറ: ഉപ്പുതറ അടക്കമുള്ള പ്രദേശങ്ങളിലെ തോട്ടം മേഖലകളിലാണ് കാട്ടുപന്നികള്‍ ഭീഷണി സൃഷ്‌ടിക്കുന്നത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാതസം ഇല്ലാതെ ഇവ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തും. പൂട്ടിപ്പോയ തേയില തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികള്‍ പെരുകുന്നത്.

ഈ മേഖലകളില്‍ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. ജനവാസ മേഖലയിലേക്ക് എത്തുന്ന കാട്ടുപന്നികള്‍ മനുഷ്യജീവന് വലിയ ഭീഷണി ഉയര്‍ത്തുന്നു.

ഉപ്പുതറ തവാരണയില്‍ കഴിഞ്ഞ ദിവസം വയോധികക്ക് നേരെ കാട്ടുപന്നി ആക്രമണം ഉണ്ടായി. കാട്ടുപന്നികള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നത് നിത്യസംഭവം ആണ്. പൂട്ടിപോയ പീരുമേട് ടീ ഫാക്‌ടറിയും തേയില തോട്ടങ്ങളും കാടുപിടിച്ച്‌ കിടക്കുകയാണ്.

ഇത് കാട്ടുപന്നികള്‍ പെരുകുന്നതിന് കാരണമാകുന്നു. പഞ്ചായത്തും വനം വകുപ്പും ഇവയെ തുരത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *