
മൂന്നാർ: മൂന്നാറിൽ ഇറങ്ങിയ കാട്ടുകൊമ്പൻ പടയപ്പ കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുന്നു.
ലാക്കാട് ഭാഗങ്ങളിലൂടെയാണ് പടയപ്പ നീങ്ങുന്നത്. കാലിത്തൊഴുത്തുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ കാട്ടുകൊമ്പൻ പശുക്കള്‍ക്ക് നല്‍കാൻ സൂക്ഷിച്ചിരുന്ന പുല്ലും ഭക്ഷിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി പടയപ്പ മൂന്നാറിലെ ജനവാസ മേഖലകളില്‍ പതിവായി ഇറങ്ങുന്നുണ്ട്.
തീറ്റതേടി അലയുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തിരിച്ചയക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം ദേവികുളത്തെ ഡിഎഫ്‌ഒ ക്വാര്‍ട്ടേഴ്സിനും ഡിഎഫ്‌ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു പടയപ്പയുടെ യാത്ര.