കൊച്ചി: ഇന്ന് സ്വര്‍ണവിലയില്‍ മാറ്റം ഇല്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവൻ സ്വര്‍ണത്തിന് ഇന്നത്തെ വില 45240 രൂപയാണ്. അതേസമയം ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് ഉണ്ടായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയും ഒരു പവൻ സ്വര്‍ണത്തിന് 480 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്.