സംസ്ഥാനത്ത് ചൂട് കൂടുമ്പോഴും തണുത്ത മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു

മൂന്നാർ: മൈനസ് ഡിഗ്രി എത്തിയില്ലെങ്കിലും കനത്ത തണുപ്പില്‍ കുളിരണിഞ്ഞതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. അവധിദിനങ്ങള്‍ ആഘോഷമാക്കാൻ നിരവധി ആളുകള്‍ ആണ് മൂന്നാറിനെ തേടിയെത്തുന്നത്.

പ്രധാനമായും വഴിയോരക്കാഴ്ചകളാണ് മൂന്നാറിനെ മനോഹരമാക്കുന്നത്. ഗ്യാപ്പ് റോഡ്, ഇരവികുളം നാഷണല്‍ പാർക്ക്, ആനമുടി, മാട്ടുപെട്ടി, പള്ളിവാസല്‍, ടോപ്പ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ ഇടങ്ങള്‍ ഈ കുളിർക്കാലത്ത് വല്ലാത്തൊരു കാഴ്ചയാണ് സമ്മാനിക്കുന്നത്.

തേയില കുന്നുകളെ മുറിച്ച്‌ അവയ്ക്കിടയിലൂടെയുള്ള ഗ്യാപ്പ് റോഡ് യാത്ര പ്രത്യേക അനുഭൂതി പകരുന്നതാണ്. കുളിരണിയുന്ന തണുപ്പ് തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് പ്രധാനമായി ആകർഷിക്കുന്ന മറ്റൊരു ഘടകം.

ഒപ്പം അരിക്കൊമ്ബന്റെ സ്വന്തം നാടായ ചിന്നക്കനാലും സൂര്യനെല്ലിയും എല്ലാം ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

നീല വർണത്തില്‍ കിടക്കുന്ന മാട്ടുപ്പെട്ടി ഡാമും എക്കോ പോയിന്റുമെല്ലാം സഞ്ചാരികള്‍ക് കൗതുകം സമ്മാനിക്കുന്നു.

പച്ചവിരിച്ച തേയില കുന്നുകള്‍ക്കിടയിലൂടെയും പാമ്ബാടും ചോല ദേശിയ ഉദ്യാനത്തിലൂടെയുമുള്ള യാത്ര പ്രകൃതിയുടെ വിസ്മയക്കാഴ്ചകളാണ് സഞ്ചാരികളൊരുക്കും.

ഒപ്പം ഗ്യാപ്പ് റോഡില്‍ നിന്നും ആനയിറങ്കല്‍ ജലാശയത്തിനോട് ചേർന്നുള്ള സൂര്യോദയ കാഴ്ച മൂന്നാറിന് ചന്തം വർദ്ധിപ്പിക്കുന്നത് തന്നെ. വരും ദിനങ്ങളില്‍ തണുപ്പ് വർദ്ധിച്ചാല്‍ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കിന് തന്നെയാകും മൂന്നാർ സാക്ഷിയാവുക.

Leave a Reply

Your email address will not be published. Required fields are marked *