മാലിന്യമുക്തം നവകേരളം കാമ്പയ്ൻ: തെരുവ് നാടക സംഘം പര്യടനം ഇന്ന് തുടങ്ങും; മാർച്ച് നാല് വരെ ജില്ലയിൽ പര്യടനം നടത്തും


ഇടുക്കി: മാലിന്യമുക്തം നവകേരളം കാമ്പയ്ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തെരുവ് നാടകത്തിന്റെയും ഫ്ളാഷ് മോബിന്റെയും ജില്ലാതല ഉദ്ഘാടനവും അവതരണവും ഫെബ്രുവരി 12 ന് തിങ്കളാഴ്ച
രാവിലെ 10.30 ന്  കളക്ട്രേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. ബിനു  നിർവ്വഹിക്കും.

ജില്ലാ കളക്ടർ  ഷീബ ജോർജ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്യും. തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ കെ. വി കുര്യാക്കോസ് പദ്ധതി
വിശദീകരണം നടത്തും.

ഇടുക്കി ജില്ലാ കാമ്പയ്ൻ സെക്രട്ടറിയേറ്റ്, ജില്ലാ ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ന് മുതൽ മാർച്ച്‌ നാലു വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നാടകവും ഫ്ളാഷ് മോബും അരങ്ങേറും.

ഉദ്ഘാടന പരിപാടിയിൽ ജില്ലാ ശുചിത്വമിഷൻ കോ -കോർഡിനേറ്റർ ഭാഗ്യരാജ് കെ. ആർ, കുടുംബശ്രീ ജില്ലാ മിഷൻ കോ -കോർഡിനേറ്റർ ആശമോൾ വി. എം എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *