വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക്; ചേമ്പളം സെ. മേരീസ് ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി. റവ. ഫാ. ഫ്രാൻസീസ് കല്ലുമാടി കാർമ്മികത്വം വഹിച്ചു

വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക്; ചേമ്പളം സെ. മേരീസ് ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി. റവ. ഫാ. ഫ്രാൻസീസ് കല്ലുമാടി കാർമ്മികത്വം വഹിച്ചു

ചേമ്പളം: വിഭൂതി തിരുന്നാൾ ആചരിച്ച് ക്രൈസ്തവർ വലിയ നോമ്പിലേയ്ക്ക് പ്രവേശിച്ചു. യേശുവിന്റെ മരുഭൂമിയിലെ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്.

മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ ഇന്നു വിഭൂതിയിലൂടെ നോമ്പിലേക്ക് പ്രവേശിക്കുന്നു.

ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു     ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ഫെബ്രൂ.14  ബുധനാഴ്ചയാണ്  ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും.

നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും.

ഉയിര്‍പ്പു തിരുനാളായ ഈസ്റ്റര്‍ വരെ ക്രൈസ്തവര്‍ക്ക് വിവാഹമടക്കമുള്ള ആഘോഷങ്ങളില്ല. 2024 ൽ മാർച്ച് 31 നാണ് ആഗോള കത്തോലിക്ക സഭ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുക.

ചേമ്പളം സെ. മേരീസ് ദൈവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി . റവ. ഫാ. ഫ്രാൻസീസ് കല്ലുമാടി കാർമ്മികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *