വീണ വിജയനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരായ എസ്‌എഫ്‌ഐഒ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു.

തീർത്തും രാഷ്ട്രീയ പ്രേരിതം എന്ന് വസ്തുതകള്‍ നിരത്തി വിശദീകരിച്ചതാണ്.മുഖ്യമന്ത്രിയിലേക്ക് ആരോപണം എത്തിക്കാനാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

എസ്‌എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോണ്‍ ജോർജ്ജിന്‍റെ നടപടി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.ബിജെപിയില്‍ ചേർന്നതിന് പിന്നാലെയാണ് കേസുമായി കോടതിയില്‍ പോയത്.

കമ്ബനി ആക്ടിലെ വ്യവസ്ഥയില്‍ വീഴ്ച യുണ്ടോ എന്നതില്‍ മാത്രമാണ് എസ്‌എഫ്‌ഐ ഒ അന്വേഷണം. കൃത്യമായ തിരക്കഥയിലാണ് കാര്യങ്ങള്‍ പോകുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനി എന്തെല്ലാം കാണണം.SFIO അന്വേഷണത്തെ രാഷ്ട്രീയമായി ചെറുക്കും പ്രതിരോധിക്കും
കെഎസ്‌ഐഡിസിയുടെ ദൈനംദിന കാര്യങ്ങളില്‍ സർക്കാർ ഇടപെടാറില്ല.

തെരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമായി ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു.
പണവും സ്വാധീനവും ഉപയോഗിച്ച്‌ വശത്താക്കുന്നു.

പ്രേമചന്ദ്രനെ പ്രധാനമന്ത്രി വിരുന്ന് പങ്കാളിയാക്കിയതും അതിന്‍റെ ഭാഗം തയ്യെയാണ്.ആഹാരത്തിന് ക്ഷണിച്ചാല്‍ പോകാതിരിക്കുന്ന സംസ്കാരമല്ലെന്നാണ് പ്രേമചന്ദ്രനും യുഡിഎഫും പറയുന്നത്.

മുഖ്യമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നിന് പ്രതിപക്ഷം എത്താതിരുന്നത് ഏത് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും എംവിഗോവിന്ദന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *