സംസ്ഥാനത്ത് ചൂട് കൂടുന്നു; ഒൻപത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന പശ്ചാത്തലത്തില്‍ ഒൻപത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

കൊല്ലം, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു മുന്നറിയിപ്പുള്ളത്. കടുത്ത ചൂടില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണു നിര്‍ദേശം. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *