പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം ചെയ്തതിനോട് അസഹിഷ്ണുതയാണെങ്കില്‍ സി വി വര്‍ഗ്ഗീസ് ചികിത്സ തേടണം; ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെ പ്രതിഷേധിച്ച്‌ ശ്രദ്ധേയയായ മറിയക്കുട്ടിയുടെ സമരം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്‍റെ തിരക്കഥയാണെന്ന സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗ്ഗീസിന്‍റെ ആരോപണത്തിന് മറുപടി.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സമരം ചെയ്തതിനോട് അസഹിഷ്ണുതയാണെങ്കില്‍ സി വി വര്‍ഗ്ഗീസ് ചികിത്സ തേടണമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. മറിയക്കുട്ടിയുടെ രാഷ്ട്രീയം ജനപ്രതിനിധിയെന്ന നിലയില്‍ തനിക്ക് പ്രശ്നമല്ല.

മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും സമരം പിണറായി വിജയന്‍റെ ഉറക്കം കെടുത്തിയെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. മറിയക്കുട്ടി രാവിലെ കോണ്‍ഗ്രസ്സും, ഉച്ച കഴിഞ്ഞ് ബിജെ പിയുമാണെന്ന വര്‍ഗ്ഗീസിന്‍റെ ആരോപണത്തില്‍ മറിയക്കുട്ടിയുടെ രാഷ്ട്രീയം ജനപ്രതിനിധിയെന്ന നിലയില്‍ തനിക്ക് പ്രശ്നമല്ലെന്നും ഡീന്‍ കുര്യാക്കോസ് മറുപടി നല്‍കി.

നിയമപരമായും അല്ലാതെയും സഹായം ചെയ്യേണ്ട ബാധ്യത തനിക്കുണ്ട്. ആ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. രണ്ട് അമ്മമാരെ കൊണ്ട് പിച്ച ചട്ടിയെടുപ്പിച്ച നിലപാട് കേരള സമൂഹത്തില്‍ തുറന്ന് കാണിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് അത്തരം ശ്രമങ്ങള്‍ തുടരുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *