Idukki News

നവകേരള സദസ്സ്: വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴയില്‍ പര്യടനം നടത്തി

തൊടുപുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസന നേട്ടങ്ങളുടെ കാഴ്ചകളുമായാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ വീഡിയോ വാന്‍ പര്യടനം നടത്തിയത്.  മണ്ഡലത്തിലെ തൊടുപുഴ ടൗണ്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുട്ടം, മൂലമറ്റം തുടങ്ങി  വിവിധയിടങ്ങളില്‍ പര്യടനം നടത്തി. ഡിസംബര്‍ പത്തിന് Read More…

Idukki News

കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍

കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തിരു. പുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എന്‍ഡിഎ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. ചെയര്‍മാന്‍ കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തുടങ്ങും. ലോക്സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് കെ സുരേന്ദ്രന്റെ പദയാത്ര സംഘടിപ്പിക്കുന്നത്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ. ജനുവരി 21ന് പദയാത്ര തുടങ്ങാനാണ് ആലോചന. ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന എന്‍ഡിഎ സംസ്ഥാന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. Read More…

Idukki News

ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇടുക്കി: അറബിക്കടലില്‍ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യെല്ലോ ജാഗ്രതയെങ്കില്‍ നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Idukki News

നവകേരള സദസ്സിന് വേണ്ടി പെരുന്നാള്‍ കച്ചവടം നിര്‍ത്തണം; കർശന നിര്‍ദ്ദേശവുമായി പോലീസ്

ഇടുക്കി: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന വഴിയിലെ താത്കാലിക പെരുന്നാള്‍ കച്ചവടം നിര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി പോലീസ്. പെട്ടിക്കടകള്‍ യാത്രാ തടസം സൃഷ്ടിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കടകള്‍ ഒഴിപ്പിക്കുന്നത്. 10-നാണ് ഇടുക്കി മുട്ടം ഊരക്കുന്ന് ക്നാനായ പള്ളിയിലെ തിരുനാളിന്റെ പ്രധാന ദിവസം. അന്ന് ഉച്ച കഴിഞ്ഞ് തൊടുപുഴിയല്‍ നിന്ന് ഇടുക്കിയിലേക്ക് പോകുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പെട്ടിക്കടകള്‍ യാത്ര തടസം സൃഷ്ടിക്കുമെന്നാണ് പോലീസിന്റെ വാദം. പ്രധാന പെരുന്നാളിന് കച്ചവടം നടന്നില്ലെങ്കില്‍ കട പൂട്ടിപ്പോകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Idukki News

കൈക്കൂലി വാങ്ങിയ കേസിൽ ഉപ്പുതറ എസ്. ഐക്ക് സസ്പെൻഷൻ

ഉപ്പുതറ: കൈക്കൂലി വാങ്ങിയ കേസിൽ ഇടുക്കി ഉപ്പുതറ എസ്. ഐ കെ. ഐ നസീറിന് സസ്പെൻഷൻ. വധശ്രമ കേസിലെ പ്രതിയുടെ ബന്ധുവിൽ നിന്ന് പതിനായിരം രൂപയാണ് എസ്.ഐ കൈക്കൂലി വാങ്ങിയത്. എറണാകുളം റേഞ്ച് ഐ ജി യാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

Idukki News

ബഫര്‍സോണ്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു

ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോ മീറ്റര്‍ പരിധിയില്‍ നിര്‍ബന്ധമായും ബഫര്‍സോണ്‍ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടി അനുവദിച്ചു. 03.06.2022-ലെ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിയും കേന്ദ്രസര്‍ക്കാര്‍ മോഡിഫിക്കേഷന്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ എടുത്ത് പുറഞ്ഞുകൊണ്ട് ജനവാസമേഖലകള്‍ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. 2023 ഏപ്രില്‍ 26-ന് ഈ വിഷയം സുപ്രീംകോടതി വീണ്ടും പരിശോധിക്കുകയും ബഫര്‍സോണ്‍ Read More…

Idukki News

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ് കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴി സര്‍ക്കാര്‍ ഐടിഐയില്‍ എസിഡി കം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്.  എഞ്ചിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്നു വര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടാതെ പ്ലസ് 2 തലത്തിലോ ശേഷമോ ഇംഗ്ലീഷ്, കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ആന്‍ഡ് ബേസിക് കമ്പ്യൂട്ടര്‍ പഠിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡില്‍ Read More…

Idukki News

തൊടുപുഴ നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി

തൊടുപുഴ: ഈ മാസം 10 11 12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്. ക്ഷണക്കത്തുകളുടെ വിതരണം പൂര്‍ത്തിയാവാറായെന്നും കളക്ടര്‍ പറഞ്ഞു. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതം ഒരുക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും സജ്ജീകരണം. ജില്ലാ ഭരണകൂടത്തിന്റെയും  യുവജനസംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പ്രചാരണപരിപാടികളാണ് ജില്ലയില്‍ നടന്നുവരുന്നത്.  കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് Read More…

Idukki News

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞു. റൂള്‍ കര്‍വ് പരിധി അവസാനിച്ച നവംബര്‍ 30 വരെ ഏറ്റവും ഉയര്‍ന്ന സംഭരണ ശേഷിയായ 2403 അടിവരെ വെള്ളം ശേഖരിക്കാൻ സാധിക്കുമായിരുന്നെങ്കിലും 2362.60 അടി മാത്രമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 57 ശതമാനമാണിത്. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കാലവര്‍ഷമായിരുന്നു ഇത്തവണത്തേത്. തുടര്‍ച്ചയായി രണ്ടു വര്‍ഷം അഞ്ചു തവണ തുറന്ന ഇടുക്കി അണക്കെട്ട് ഈ വര്‍ഷം ഒരു തവണപോലും Read More…

Idukki News

കൊല്ലത്ത് വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലത്ത് അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽ മലയെന്ന സ്ഥലത്ത് വനത്തിൽ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ. കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുല‍ര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ Read More…