World

ഇസ്രയേല്‍ ഹമാസ് യുദ്ധം ഒരു മാസം പിന്നിടുന്നു; മരണ സംഖ്യ 9770 ആയി

ടെൽ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധം തുടങ്ങി നാളെ ഒരു മാസം തികയാനിരിക്കെ ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും കടുത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രി നടന്നത്. സേന ഗാസയുടെ തീരപ്രദേശത്ത് എത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. വെടി നിര്‍ത്തലിനായി അമേരിക്കയുടെ ഭാഗത്ത് നിന്നും ശ്രമം തുടരുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേ‌ര്‍ണ്‍സും ഇസ്രയേലിലെത്തി. പശ്ചിമേഷ്യൻ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കൻ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും. Read More…

World

നേപ്പാളിൽ വൻ ഭൂകമ്പം; 70 പേര്‍ മരിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തകര്‍ന്നു വീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പുറത്തുവിടുന്ന വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 11.32നാണു വ്യാപക നാശനഷ്ടമുണ്ടാക്കിയ ഭൂചലനം സംഭവിച്ചതെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും നേപ്പാള്‍ ഭൂകമ്ബത്തിന്റെ പ്രകമ്ബനമുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ Read More…

World

ഇസ്രായേൽ – ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎൻ പൊതുസഭ

ടെൽ അവീവ്: ഇസ്രായേൽ – ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പൊതുസഭ. ജോര്‍ദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും ഗാസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സം നീക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പ്രമേയം അപകീര്‍ത്തികരമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. അതേസമയം, ഗാസയില്‍ ആക്രമണം ശക്തമാക്കുകയാണ് ഇസ്രയേല്‍. അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നിടത്താണ് ശക്തമായ വ്യോമാക്രമണം നടക്കുന്നത്. ഗാസയിലെ അല്‍ ഷിഫ, Read More…

World

ഇത് തുടക്കം മാത്രമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി; ഗാസയിൽ മരണം 6600 ആയി

ടെല്‍അവീവ് : ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ നെതന്യാഹുവിന്റെ പരാമര്‍ശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 150 ക്യാംപുകളിലായി ആറ് Read More…

World

ഗാസയില്‍ പ്രവേശിച്ച് ഇസ്രയേല്‍ സൈന്യം; മരണ സംഖ്യ ഉയരുന്നു

ഗാസ: ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ്. കരയുദ്ധം നടത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈന്യം ഗാസയില്‍ പ്രവേശിച്ചതായി ഹമാസ് അറിയിച്ചത്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും സൂചനയുണ്ട്. അതേസമയം, ഇസ്രയേല്‍ വ്യോമസേന നടത്തുന്ന ബോംബാക്രമണം തുടരുകയാണ്. ഗാസയിലെ ജനം തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലും ജബലിയ അഭയാര്‍ഥി ക്യാമ്ബിലും അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് നേരെയും Read More…

World

ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ബോംബിംഗ്; ഗാസക്കെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

ടെല്‍ അവീവ്: ഗാസക്കെതിരെ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത Read More…

World

ആശുപത്രിയില്‍ ബോംബിട്ടത് ഗാസയിലെ ഭീകരർ; നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്; ഇസ്രായേല്‍ പ്രധാനമന്ത്രി

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച്‌ ഇസ്രയേല്‍. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച്‌ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പില്‍ വിശദീകരിച്ചുന്നു. ഇസ്ലാമിക് ജിഹാദികള്‍ ഇസ്രയേലിനെതിരെ തൊടുത്ത മിസൈല്‍ ആക്രമണം പരാജയപ്പെട്ട് ആശുപത്രിയില്‍ പതിച്ചതാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവും അറിയിച്ചു അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി Read More…

World

ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി അമേരിക്കൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും

ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ടെല്‍ അവീവിലേക്ക്. ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. അതിനിടെ ജറുസലേമിലും ടെല്‍ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേര്‍ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേല്‍ പറയുന്നു. ബന്ദികളില്‍ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടു. ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഗാസയിലെ Read More…

World

126 സെനികരെ ബന്ദികളാക്കി ഹമാസ്; വടക്കൻ ഗാസയില്‍ നിന്ന് ജനങ്ങള്‍ പിന്മാറണമെന്ന് ഇസ്രായേൽ

ടെൽ അവീവ്: 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച്‌ ഇസ്രയേല്‍. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്. ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗാസയിലെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്. ഗാസയില്‍ കടന്ന് സൈനിക നടപടി ഉടനുണ്ടാകുമെന്നും, വടക്കൻ ഗാസയില്‍ നിന്നും ജനങ്ങള്‍ പിന്മാറണമെന്നും ഇസ്രയേല്‍ ആവര്‍ത്തിച്ചു. അതേസമയം, വടക്കൻ ഗാസയില്‍ നിന്നും ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവര്‍ത്തിച്ച ഇസ്രയേല്‍ കരയുദ്ധം Read More…

World

‘ഓപ്പറേഷൻ അജയ് ‘; ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം എത്തി; സംഘത്തിൽ 18 മലയാളികൾ

ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാം വിമാനം രാവിലെ 1.15ന് ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 198 പേരുടെ യാത്ര സംഘത്തില്‍ രണ്ട് വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 18 പേര്‍ മലയാളികളാണ്. കണ്ണൂര്‍ പുതിയതെരു സ്വദേശി ശില്പ മാധവൻ, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി കാവ്യ നമ്ബ്യാര്‍. മാലപ്പുറം തിരൂര്‍ സ്വദേശി വിശാഖ് നായര്‍, കൊല്ലം ഉളിയകോവില്‍ സ്വദേശി ലക്ഷമി രാജഗോപാല്‍, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി സൂരജ് എം., കണ്ണൂര്‍ Read More…