Kerala

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് Read More…

Kerala

കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും; -വി.ശിവന്‍കുട്ടി

തിരു.പുരം: കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആദ്യം 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആകും പരിഷ്‌കരിക്കുക. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം Read More…

Kerala

നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

പത്തനംത്തിട്ട: തിരുവല്ലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം. കൊലപാതകത്തില്‍ നീതുവിന്റെ കാമുകനായ തൃശൂര്‍ സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ താല്കാലിക ജീവനക്കാരിയാണ് നീതു. ഗര്‍ഭിണിയായ വിവരം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നീതു പറഞ്ഞിരുന്നില്ല. ഇത് മറച്ചു വച്ച്‌ വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ Read More…

Kerala

കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു

കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എറണാകുളത്ത് കഴിഞ്ഞ ജനുവരി മുതല്‍ 3478 ഡെങ്കിപ്പനി കേസുകളും നാലു ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറവിട നശീകരണത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Kerala

സപ്ലൈകോയിൽ ശമ്പളമില്ല; പ്രതിസന്ധി രൂക്ഷം

തിരു.പുരം: കെഎസ്‌ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പള പ്രതിസന്ധി. മാസത്തിലാദ്യം വിതരണം ചെയ്യേണ്ട ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പരമാവധി നാലാം തീയതിക്ക് മുമ്ബ് സപ്ലൈകോയില്‍ ശമ്പളം നല്‍കിയിരുന്നു. ഫണ്ടിന്‍റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ (05/12/2023) ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് സപ്ലൈകോ പറയുന്നത്. പണം കണ്ടെത്താൻ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം നടക്കുന്നുണ്ട്. ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐടിയുസി പ്രതികരിച്ചു. പ്രതിഷേധമറിയിച്ച്‌ എഐടിയുസി സപ്ലൈകോ Read More…

Kerala

ഒന്നര മാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തി; ക്രൂര കൊലപാതകം കുഞ്ഞിന്റെ തല തന്റെ കാൽമുട്ടിൽ ഇടിപ്പിച്ച് ……

കൊച്ചി: എറണാകുളത്ത് ലോഡ്ജില്‍ ഒന്നര മാസം പ്രായമായ കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തെ തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്നും  പോലീസ് കണ്ടെത്തി. മരിച്ച കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയും അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ സ്വദേശിയും ആണ്. സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്. ഇവര്‍ ഡിസംബര്‍ ഒന്നാം തീയതിയാണ് ഈ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും Read More…

Kerala

ശബരിമല തീ‍ത്ഥാടക‍രുടെ വാഹനം ഇടിച്ച് രണ്ട് മരണം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കാറിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. ശബരിമല തീ‍ത്ഥാടക‍രുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട വഴയിലയില്‍ രണ്ട് പേര്‍ മരിച്ചത്. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ഹരിദാസും വിജയനും ഇടിയുടെ ആഘാതത്തില്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തില്‍ ഇടിച്ചുനിന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച്‌ ആശുപത്രിയിലാക്കി. എന്നാല്‍ ഹരിദാസനും Read More…

Kerala

കൊല്ലത്ത് ആറ് വയസുകാരിയെ  തട്ടിക്കൊണ്ടു പോയത് എന്തിന് വേണ്ടി? പുതിയ വിവരങ്ങൾ പുറത്ത്

കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ കസ്റ്റഡിയിലേക്ക് നയിച്ചത് കാര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണവും ഓട്ടോ ഡ്രൈവറുടെ മൊഴിയും. പദ്മകുമാറില്‍ നിന്ന് പൊലീസ് തിരയുന്നത് നാല് ചോദ്യങ്ങള്‍ക്കുളള ഉത്തരം. 1. കുട്ടിയുടെ കുടുംബവുമായി പദ്മകുമാറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നോ ? 2. തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം സഹായിച്ചോ 3. കുറ്റകൃത്യത്തില്‍ ഭാര്യയും മകളും വഹിച്ച പങ്കെന്ത് 4. കുട്ടിയെ ഒളിപ്പിച്ചത് എവിടെയൊക്കെ ? ഈ നാല് ചോദ്യങ്ങള്‍ക്കും പലവട്ടം പലരീതിയിലാണ് പദ്മകുമാര്‍ ഉത്തരം നല്‍കുന്നത്. Read More…

Kerala

ശബരിമലയിലെ  ഇന്നത്തെ ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം3.05 ന് …. പതിവ് അഭിഷേകം3.30 ന് …ഗണപതി ഹോമം3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 .30 മണി  വരെയും  നെയ്യഭിഷേകം7.30 ന് ഉഷപൂജ12 ന് ഇരുപത്തിയഞ്ച് കലശപൂജതുടർന്ന്  കളഭാഭിഷേകം12.30 ന് ഉച്ചപൂജ1 മണിക്ക്  ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 4  മണിക്ക് ക്ഷേത്രനട തുറക്കും6.30ന് ദീപാരാധന6.45 ന് പുഷ്പാഭിഷേകം9.30 മണിക്ക് …..അത്താഴപൂജ10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.

Kerala

കൊല്ലത്ത് നിന്നും കാണാതായ അഭികേല്‍ സാറ റെജിയെ കണ്ടെത്തി; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്നും കാണാതായ അഭികേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായി 20 മണിക്കൂറുകള്‍ക്ക് ശേഷമാണ് അല്പനേരം മുമ്പ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 4.30നാണ് വീടിനടുത്ത് നിന്ന് കുട്ടിയെ കാണാതായത്. മുത്തശ്ശിയും സഹോദരനും നോക്കി നില്‍ക്കെയാണ് കുട്ടിയെ കാറില്‍ വന്ന സംഘം തട്ടികൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു.  തുടര്‍ന്ന് Read More…