തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് Read More…
News
കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും; -വി.ശിവന്‍കുട്ടി
തിരു.പുരം: കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ആദ്യം 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആകും പരിഷ്‌കരിക്കുക. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ചരിത്രം പഠിക്കേണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം Read More…
നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍
പത്തനംത്തിട്ട: തിരുവല്ലയില്‍ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലെ ക്ലോസറ്റിലായിരുന്നു പ്രസവം. കൊലപാതകത്തില്‍ നീതുവിന്റെ കാമുകനായ തൃശൂര്‍ സ്വദേശിയുടെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. മല്ലപ്പള്ളിയിലെ സ്വകാര്യാശുപത്രിയില്‍ താല്കാലിക ജീവനക്കാരിയാണ് നീതു. ഗര്‍ഭിണിയായ വിവരം ബന്ധുക്കളോടോ സുഹൃത്തുക്കളോടോ നീതു പറഞ്ഞിരുന്നില്ല. ഇത് മറച്ചു വച്ച് വരികയായിരുന്നു. വെള്ളിയാഴ്ച രാവിലെ Read More…
കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു
കൊച്ചി: കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 222 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങളും ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എറണാകുളത്ത് കഴിഞ്ഞ ജനുവരി മുതല്‍ 3478 ഡെങ്കിപ്പനി കേസുകളും നാലു ഡെങ്കിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറവിട നശീകരണത്തില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
സപ്ലൈകോയിൽ ശമ്പളമില്ല; പ്രതിസന്ധി രൂക്ഷം
തിരു.പുരം: കെഎസ്‌ആര്‍ടിസിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പള പ്രതിസന്ധി. മാസത്തിലാദ്യം വിതരണം ചെയ്യേണ്ട ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പരമാവധി നാലാം തീയതിക്ക് മുമ്ബ് സപ്ലൈകോയില്‍ ശമ്പളം നല്‍കിയിരുന്നു. ഫണ്ടിന്‍റെ അപര്യാപ്തതയാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് തന്നെ (05/12/2023) ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് സപ്ലൈകോ പറയുന്നത്. പണം കണ്ടെത്താൻ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കം നടക്കുന്നുണ്ട്. ശമ്പളം വൈകുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ശമ്പളം വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് എഐടിയുസി പ്രതികരിച്ചു. പ്രതിഷേധമറിയിച്ച് എഐടിയുസി സപ്ലൈകോ Read More…
ഒന്നര മാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ ആൺ സുഹൃത്ത് കൊലപ്പെടുത്തി; ക്രൂര കൊലപാതകം കുഞ്ഞിന്റെ തല തന്റെ കാൽമുട്ടിൽ ഇടിപ്പിച്ച് ……
കൊച്ചി: എറണാകുളത്ത് ലോഡ്ജില്‍ ഒന്നര മാസം പ്രായമായ കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തെ തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കുട്ടിയുടേത് കൊലപാതകമാണെന്നും പോലീസ് കണ്ടെത്തി. മരിച്ച കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയും അമ്മയുടെ സുഹൃത്ത് കണ്ണൂര്‍ സ്വദേശിയും ആണ്. സംഭവം നടക്കുന്നത് കറുകപ്പള്ളിയിലെ ലോഡ്ജിലാണ്. ഇവര്‍ ഡിസംബര്‍ ഒന്നാം തീയതിയാണ് ഈ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടാം തീയതി കുഞ്ഞിന് സുഖമില്ലെന്നും Read More…
ചെന്നൈയിലെ കനത്ത മഴയിൽ 5 മരണം; വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. നാളെ Read More…
കനത്ത മഴയിൽ ചെന്നൈയിൽ രണ്ടു മരണം ; വിമാന സർവീസുകൾ നിർത്തിവച്ചു
ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് നാളെ തീരം തൊടാനിരിക്കെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്രമഴ. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി.ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ Read More…
വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
തെലങ്കാന: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. തെലങ്കാനയിലെ ദുൻഡിഗലിലാണ് സംഭവം. ഒരു പൈലറ്റും ഒരു ഇന്‍സ്ട്രക്ടറുമാണ് മരിച്ചത്. പിലാറ്റസ് പിസി 7 എംകെ ഐഎല്‍ ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും പുറമെ ഒരു കേഡറ്റുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ രൂക്ഷ വിമർശനവുമായി എംഎം മണി
ഇടുക്കി: ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനത്തില്‍ പ്രതികരണവുമായി എം എം മണി എംഎല്‍എ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എം എം മണി പറഞ്ഞു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി. വിജ്ഞാപനം പിൻവലിക്കണം. നടപടികളുമായി മുമ്പോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നില്‍ക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. Read More…