ഇടുക്കിയിൽ ഇന്ന് മഴയ്ക്ക് സാധ്യത

ഇടുക്കി: ഇന്ന് 7 ജില്ലകളില്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കൊടും ചൂടില്‍ ആശ്വാസമായി മഴയെത്താന്‍ സാധ്യതയുള്ളത്.

നാളെയും ഈ ജില്ലകളില്‍ മഴ സാധ്യതയുണ്ട്. അതേസമയം മറ്റ് 7 ജില്ലകളില്‍ ഇന്നും നാളെയും നേരിയ മഴ സാധ്യത പോലുമില്ലെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *