ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

ഇടുക്കി: ചപ്പാത്ത് കട്ടപ്പന റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ  നടക്കുന്നതിനാല്‍  ചപ്പാത്ത് പരപ്പ് റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ നാളെ ( ഏപ്രിൽ 29) മുതല്‍ മെയ് 15  വരെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.

എലപ്പാറ, വാഗമണ്‍, പാല, കോട്ടയം ഭാഗത്തേക്കുള്ള  വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ ചീന്തലാര്‍ വഴിയും കുട്ടിക്കാനം – എലപ്പാറ ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര  വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞ് മേരികുളത്തേക്കും യാത്ര ചെയ്യണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *