ചെറുതോണിയില്‍ ഫേസ്ബുക്ക് ലൈവിട്ട ശേഷം യുവാവ് ജീവനൊടുക്കി

ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ചെറുതോണി ആലിൻ ചുവട് സ്വദേശി പുത്തൻ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.

കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുറച്ചു നാളായി ഭാര്യ ഇയാളില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം.

ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്‌സ്‌ബുക്ക്‌ ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സമൂഹമാധ്യമത്തിലെ ലൈവ് കണ്ട് വിവരമറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. സുഹൃത്തുക്കള്‍ കതക് തകർത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണുവിനെ ഫാനില്‍ തൂങ്ങിനില്ക്കുന്നത് കണ്ടത്.

ഡിറ്റിപിസിയുടെ കീഴിലെ പാർക്കില്‍ വാച്ച്‌മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍ നടക്കും.


Leave a Reply

Your email address will not be published. Required fields are marked *