മകരവിളക്ക് മഹോത്സവത്തിന് ശനിയാഴ്ച നട തുറക്കും

സന്നിധാനം: മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് ശബരിമല നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രാസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും.

പതിവുപൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളില്‍ എഴുന്നള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും.

അതേസമയം, നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി. ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. ഇന്നലെ രാത്രി 9.55 ന്ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്.

എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഒ ജി ബിജു
അസി. എക്സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയുംദേവസ്വം ജവനക്കാരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത് മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകീട്ട് തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *