ഉപ്പുറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുറയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ജെഫിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു അപകടം. പൊലീസും സമീപവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ ജെഫിൻ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *