പത്താംതരം – ഹയര്‍ സെക്കന്ററി തുല്യതാ അപേക്ഷ 30 വരെ

പത്താംതരം, ഹയര്‍ സെക്കന്ററി  തുല്യതാ അപേക്ഷ 30 വരെ

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്ററി  തുല്യതാ കോഴ്‌സുകളിലേയ്ക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം.  17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍, 8, 9 ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍, പത്താംതരം തോറ്റവര്‍ എന്നിവര്‍ക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.


22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവര്‍, പ്ലസ് വൺ , പ്ലസ് ടു  ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍,തോറ്റവര്‍ എന്നിവര്‍ക്ക് ഹയര്‍ സെക്കന്ററി  തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന്  1950 രൂപയും ഹയര്‍ സെക്കന്ററിക്ക്  2,600 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  04862232294.

Leave a Reply

Your email address will not be published. Required fields are marked *