തിരഞ്ഞെടുപ്പിന്റെ ഭാഗമാവാന്‍ ഡബിള്‍ ഡക്കര്‍ ബസും; ഐ എം വിജയന്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്യും

ഇടുക്കി: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി യുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. പ്രശസ്ത ഫുട്ബോളര്‍ ഐ എം വിജയന്‍ ഇന്ന്  മൂന്ന് മണിക്ക് മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ മൈതാനത്ത് ഫ്ളാഗ് ഓഫ് ചെയ്യും.

പൊതുജനങ്ങള്‍ക്ക് ബസില്‍ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍, എത്ര ദിവസം ബസ്  ഇടുക്കിയില്‍ ഉണ്ടാകും തുടങ്ങിയ വിവരങ്ങള്‍ ഫ്ളാഗ്ഓഫ് വേദിയില്‍ ജനങ്ങളെ അറിയിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ടസ്‌കര്‍ ഷീല്‍ഡ്’ ന് വേണ്ടിയുള്ള  സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് മുന്നോടിയായാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍  എന്നിവര്‍ പങ്കെടുക്കും. 

ഇടുക്കി ജില്ലാ പൊലീസ് ടീമും കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ ടീമും തമ്മിലാണ് മത്സരം. പ്രശസ്ത ഫുട്‌ബോള്‍ കളിക്കാരന്‍ ഐ എം വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ‘മൈതാനത്ത് നിന്ന് ബൂത്തിലേക്ക്’ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *